ആരോൺ വാൻ ബിസാകയെ സ്വന്തമാക്കാൻ ആയി വെസ്റ്റ് ഹാമിന്റെ ഓഫർ

Newsroom

Picsart 24 07 19 18 30 12 116
Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡ് റൈറ്റ് ബാക്കായ ആരോൺ വാൻ ബിസാകയെ സ്വന്തമാക്കാൻ ആയി വെസ്റ്റ് ഹാം രംഗത്ത്. താരം ക്ലബ് വിടാൻ ആഗ്രഹിക്കുന്നുണ്ട് എങ്കിലും മാഞ്ചസ്റ്റർ യുണൈറ്റഡ് വാൻ ബിസാകയെ വിൽക്കുമോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. വാൻ ബിസാകയെ വിൽക്കുക ആണെങ്കിൽ യുണൈറ്റഡ് ഒരു റൈറ്റ് ബാക്കിനെ ടീമിൽ എത്തിക്കേണ്ടതായി വരും.

മാഞ്ചസ്റ്റർ 23 09 06 10 50 16 700

താരത്തിന് ഒരു വർഷത്തെ കരാർ കൂടെയാൺ ക്ലബിൽ ബാക്കിയുള്ളത്. വെസ്റ്റ് ഹാം ആണ് ഇപ്പോൾ വാൻ ബിസാകയ്ക്ക് ആയി രംഗത്ത് ഉള്ള ക്ലബ്. വെസ്റ്റ് ഹാം മാഞ്ചസ്റ്റർ യുണൈറ്റഡിനു മുന്നിൽ 15 മില്യന്റെ ഓഫർ വെച്ചിട്ടുണ്ട്.

25 കാരനായ വാൻ-ബിസാക്ക, 2019 ൽ ക്രിസ്റ്റൽ പാലസിൽ നിന്ന് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് എത്തിയത്. ഡിഫൻസിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് എങ്കിലും അറ്റാക്കിൽ കാര്യമായി സംഭാവന ചെയ്യാൻ ആകാത്തത് ഇപ്പോഴും താരത്തിന് എതിരെ വലിയ വിമർശനം ആയി നിൽക്കുന്നുണ്ട്.