കൈൽ വാക്കർ മാഞ്ചസ്റ്റർ സിറ്റി വിട്ടു. താരം ലോണിൽ ഇറ്റാലിയൻ ടീമായ എ സി മിലാനിൽ ചേരും എന്ന് ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. എസി മിലാനും മാഞ്ചസ്റ്റർ സിറ്റിയും ഇതിനായി ധാരണയിലെത്തി. കരാറിൽ ഒരു ബൈ-ഓപ്ഷൻ ക്ലോസ് ഉൾപ്പെടുന്നുണ്ട്. വാക്കറുടെ ശമ്പളം മിലാൻ തന്നെ വഹിക്കും.

മെഡിക്കൽ പരിശോധനകൾ അടുത്ത ദിവസങ്ങളിൽ നടക്കും. മാഞ്ചസ്റ്റർ സിറ്റിയുടെ ക്യാപ്റ്റൻ ക്ലബ് വിടാനുള്ള താല്പര്യം കഴിഞ്ഞ മാസം തന്നെ അറിയിച്ചിരുന്നു. അതുമുതൽ താരം മാച്ച് സ്ക്വാഡിലും ഇല്ല. മാഞ്ചസ്റ്റർ സിറ്റിയിൽ 2017 എത്തിയ ശേഷം താരം 17 കിരീടങ്ങൾ നേടിയിട്ടുണ്ട്.