15 വർഷങ്ങൾക്ക് ശേഷം വാൽക്കോട്ട് സൗത്താമ്പ്ടണിൽ തിരികെയെത്തുന്നു

Newsroom

ഒരു കാലത്ത് സൗത്ത്പ്ടൺ അക്കാദമിയിലെ ഏറ്റവും മികച്ച താരമായിരുന്ന തിയോ വാൽക്കോട്ട് 15 വർഷങ്ങൾക്ക് ശേഷം സൗത്താമ്പ്ടണിലേക്ക് തന്നെ തിരികെ എത്തുകയാണ്. എവർട്ടൺ താരമായ വാൽക്കോട്ട് ഒരു വർഷത്തെ ലോൺ കരാറിലാണ് സൗതാമ്പ്ടണിലേക്ക് വരുന്നത്. താരത്തിന്റെ ശമ്പളത്തിന്റെ പകുതി സൗതാമ്പ്ടൺ നൽകും‌. 31കാരനായ താരം അവസാന രണ്ട് വർഷമായി എവർട്ടണിലാണ് കളിക്കുന്നത്.

എവർട്ടണിൽ എൺപതോളം മത്സരങ്ങൾ കളിച്ചു. എവർട്ടണിൽ വരും മുമ്പ് 10 വർഷത്തോളം വാൽക്കോട്ട് ആഴ്സണലിൽ കളിച്ചു. ആഴ്സണലിലെ ആദ്യ വർഷങ്ങളിൽ ലോകത്തെ തന്നെ ഏറ്റവും മികച്ച യുവതാരമായി വാഴ്ത്തപ്പെട്ടിരുന്നു. പക്ഷേ കരിയറിൽ തന്റെ യഥാർത്ഥ കഴിവിലേക്ക് ഉയരാൻ വാൽക്കോട്ടിനായില്ല. സൗതാമ്പ്ടണിൽ അഞ്ചു വർഷത്തോളം വാൽക്കോട്ട് ഉണ്ടായിരുന്നു.