ഫുൾഹാം താരത്തെ ടീമിലെത്തിച്ച് വിയ്യറയൽ

Jyotish

ഇംഗ്ലീഷ് ക്ലബ്ബായ ഫുൾഹാമിന്റെ താരം സാംബോ ആങ്ക്വീസയെ ടീമിലെത്തിച്ച് സ്പാനിഷ് ടീമായ വിയ്യാറയൽ. കാമറൂണിന്റെ മധ്യനിര താരമായ സാംബോയെ ഒരു വർഷത്തെ കരാറിലാണ് വിയ്യാറയൽ സ്വന്തമാക്കിയത്. കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബ്ബായ ബോർഡെക്സിൽ നിന്നും 22 മില്ല്യൺ യൂറോ നൽകിയാണ് ഫുൾഹാം സാംബോയെ പ്രീമിയർ ലീഗിൽ എത്തിച്ചത്.

കോട്ടേജേഴ്സിന് വേണ്ടി 22 മത്സരങ്ങളിലും താരം കളിച്ചു. കഴിഞ്ഞ സീസണിൽ ഫുൾഹാം ചാമ്പ്യൻഷിപ്പിലേക്ക് തരം താഴ്ത്തപ്പെട്ടതിനെ തുടർന്നാണ് ചിലവ് ചുരുക്കലിന്റെ ഭാഗമായി താരത്തെ ലോണിൽ വിടുന്നത്. വിയ്യറയൽ മികച്ച സൈനിംഗുകളുമായി ടീം പുതുക്കിപ്പണിയുകയാണ്. പരിശീലകൻ ഹാവിയർ കയ്യേഹ മുൻ ലിവർപൂൾ ഡിഫന്റർ മൊരേനോയേയും മുൻ റയൽ മാഡ്രിഡ് സെന്റർബാക്ക് റൗൾ ആൽബിയോളിനേയും സ്വന്തമാക്കിയിരുന്നു.