ഇന്ത്യൻ യുവ മിഡ്ഫീൽഡർ വിഗ്നേഷ് ദക്ഷിണമൂർത്തിയെ സിറ്റി സ്വന്തമാക്കി. ഇപ്പോൾ ബംഗ്ലാദേശിൽ സാഫ് കപ്പ് കളിക്കുന്ന ഇന്ത്യൻ ടീമിൽ ഉള്ള താരമാണ് വിഗ്നേഷ്. മൂന്ന് വർഷത്തെ കരാറിലാണ് വിഗ്നേഷിനെ മുംബൈ സിറ്റി സ്വന്തമാക്കിയിരിക്കുന്നത്. ഓസോൺ എഫ് സിയുടെ താരമായിരുന്നു ഇതുവരെ വിഗ്നേഷ്. അവസാന ആറു വർഷമായി വിഗ്നേഷ് ബെംഗളൂരു ക്ലബായ ഓസോണിനൊപ്പം ഉണ്ട്.
ഓസോൺ അക്കാദമിയിലൂടെ തന്നെ താരം വളർന്നു വന്നത്. ഈ കഴിഞ്ഞ സെക്കൻഡ് ഡിവിഷൻ ഐലീഗിൽ ഫൈനൽ റൗണ്ട് വരെ എത്തിയ ഓസോൺ ടീമിന്റെ നെടുംതൂൺ വിഗ്നേഷ് ആയിരുന്നു. ഇന്ത്യയുടെ യുവ ടീമുകളെ മുമ്പും വിഗ്നേഷ് പ്രതിനിധീകരിച്ചിട്ടുണ്ട്.


![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)





