നൈജീരിയൻ യുവതാരം വിക്ടർ ഒസിമൻ നാപോളിയിലേക്ക്. ഒസിമനും നാപോളിയും തമ്മിൽ കരാർ ധാരണയിൽ എത്തിയതായി പ്രമുഖ ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 21കാരനായ താരം കഴിഞ്ഞ സീസണിൽ ഫ്രഞ്ച് ക്ലബായ ലില്ലെയിൽ നടത്തിയ ഗംഭീര പ്രകടനമാണ് ഇപ്പോൾ ഇറ്റലിയിൽ നിന്ന് വലിയ ഓഫർ ലഭിക്കാൻ കാരണം. 2025വരെ നീളുന്ന ഓഫറാണ് നാപോളി മുന്നോട്ട് വെച്ചിരിക്കുന്നത്.
ഈ ആഴ്ച തന്നെ ട്രാൻസ്ഫർ ഔദ്യോഗികമായി പ്രഖ്യാപിക്കും. ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ 11 ഗോളുകൾ നേടാൻ വിക്ടർ ഒസിമെനായിരുന്നു. 2018ൽ മലേറിയ ബാധിച്ചതിനെ തുടർന്ന് ഫുട്ബോൾ കരിയർ തന്നെ അവസാനിക്കുമെന്ന് കരുതിയ അവസ്ഥയിൽ നിന്നാണ് ഇപ്പോൾ ഒസിമെൻ തിരിച്ചെത്തി ഒരു വലിയ ക്ലബിലേക്ക് നീങ്ങുന്നത്. മുമ്പ് ജർമ്മൻ ക്ലബായ വോൾവ്സ്ബർഗിലും ഒസിമെൻ കളിച്ചിട്ടുണ്ട്.