നാപോളിയുടെ സ്ട്രൈക്കർ ആയ വിക്ടർ ഒസെമെൻ ഇതുവരെ ഒരു ക്ലബുമായി കരാർ ധാരണയിൽ എത്തിയിട്ടില്ല എന്ന് ഒസിമെന്റെ ക്യാമ്പ് അറിയിച്ചു. ഒസിമെനും പി എസ് ജിയും തമ്മിൽ കരാർ ധാരണയായെന്ന അഭ്യൂഹങ്ങൾ വന്നതിനാൽ ആണ് ഒസിമെന്റെ ക്യാമ്പിൽ നിന്നുള്ള പ്രതികരണം. ബയേൺ, പി എസ് ജി എന്നീ ക്ലബുകൾ താരത്തെ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും ഇതുവരെ ആർക്കും നാപോളിയുമായോ താരമായോ ചർച്ചകൾ നടത്താൻ ആയിട്ടില്ല.
ഒസിമെനെ എത്ര തുക നൽകിയാൽ വിൽക്കാം എന്ന് പോലും നാപോളി തീരുമാനിച്ചിട്ടില്ല എന്നാണ് ഫബ്രിസിയോ റിപ്പോർട്ട് ചെയ്യുന്നത്. ഈ സീസണിൽ നാപോളിയുടെയും സീരി എയിലെയും ടോപ് സ്കോറർ ആണ് യുവ സ്ട്രൈക്കർ. നാപോളി 150 മില്യൺ എങ്കിലും ഒസിമെനായി ആവശ്യപ്പെടാം. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡും ഒസിമെനായി രംഗത്ത് ഉണ്ട്.
നൈജീരിയൻ താരം 2020ൽ ആയിരുന്നു നാപോളിയിലേക്ക് എത്തിയത്. ഫ്രഞ്ച് ക്ലബായ ലില്ലെയിൽ ആയിരുന്നു അതിനു മുമ്പ് അദ്ദേഹം കളിച്ചത്. നടത്തിയ ഗംഭീര പ്രകടനമാണ് ഇപ്പോൾ ഇറ്റലിയിൽ 2025വരെ നീളുന്ന കരാർ ഒസിമെന് നാപോളിക്ക് ഉണ്ട്.