മുൻ ബാഴ്സലോണ ഡിഫൻഡർ തോമസ് വെർമാലൻ ഇനി ജാപ്പനീസ് ലീഗിൽ. മുൻ ബാഴ്സ താരങ്ങളായ ഡേവിഡ് വിയ്യയും ഇനിയെസ്റ്റയും കളിക്കുന്ന വിസെൽ കോബെയിലാണ് താരം ചേർന്നത്. താരത്തിന്റെ ട്രാൻസ്ഫർ ക്ലബ്ബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ബാഴ്സയുമായുള്ള കരാർ അവസാനിച്ച താരം ഫ്രീ ട്രാൻസ്ഫറിലാണ് ജെ ലീഗിൽ എത്തുന്നത്. 33 വയസുകാരനായ താരം ബെൽജിയം ദേശീയ ടീം അംഗമാണ്. ബാഴ്സക്ക് വേണ്ടി താരം 4 സീസണുകളിൽ കളിച്ച താരം 53 മത്സരങ്ങളിൽ ബൂട്ട് കെട്ടി. സെന്റർ ബാക്കായ താരത്തിന് പക്ഷെ തുടർച്ചയായ പരിക്കുകൾ കാരണം ബാഴ്സയിൽ സ്ഥിരം സ്ഥാനം ഉണ്ടായിരുന്നില്ല. മുൻപ് അയാക്‌സ്, റോമ, ആഴ്സണൽ ടീമുകൾക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.