വെറാറ്റിക്കായി ഖത്തർ ക്ലബ് അൽ അറബിയുടെ ബിഡ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

പാരീസ് സെന്റ് ജെർമെയ്ൻ താരം മാർക്കോ വെറാറ്റിക്കായി ഒരു ഏഷ്യൻ ക്ലബ് കൂടെ രംഗത്ത്‌. ഖത്തർ ക്ലബായ അൽ അറബിയാണ് ഒരു ബിഡുമായി പി എസ് ജിയെ സമീപിച്ചിരിക്കുന്നത്‌. വെറാറ്റി പി എസ് ജി വിടാൻ ഒരുക്കമാണ്. അൽ അറബിയുമായി ചർച്ചകളും ആരംഭിച്ചിട്ടുണ്ട്. നേരത്തെ വെറാറ്റിയും അൽ ഹിലാലുമായി കരാർ ധാരണായിൽ എത്തിയിരുന്നു. എന്നാൽ പി എസ് ജിയും അൽ ഹിലാലും തമ്മിൽ അവസാന ദിവസങ്ങളിൽ ചർച്ചകൾ ഒന്നും നടന്നിട്ടില്ല.

വെറാറ്റി 23 05 15 12 10 50 172.

വെറാറ്റിക്ക് ആയി അൽ ഹിലാൽ 45 മില്യൺ യൂറോയുടെ ബിഡ് പി എസ് ജിക്ക് മുന്നിൽ വെച്ചിട്ടുണ്ട്. പി എസ് ജി ഇതുവരെ അതിനോട് പ്രതികരിച്ചിട്ടില്ല. ഖത്തർ ക്ലബായ അൽ അറബിയുടെ ബിഡ് പി എസ് ജി സ്വീകരിക്കുമോ അതോ മെച്ചപ്പെട്ട ഓഫറിനായി ഇനിയും കാത്തിരിക്കുമോ എന്ന് കണ്ടറിയണം. വെറാറ്റി ഇപ്പോൾ പി എസ് ജിയുടെ സ്ക്വാഡിനൊപ്പം ഇല്ല. താരത്തെ വിൽക്കുക തന്നെയാണ് പി എസ് ജിയുടെ ഉദ്ദേശം.

മിഡ്‌ഫീൽഡർ 11 വർഷമായി പി എസ് ജി ക്ലബ്ബിലുണ്ട്. എങ്കിലും അവസാന സീസണുകളിലെ വെറാറ്റിയുടെ പ്രകടനങ്ങളിൽ ക്ലബ് തൃപ്തരായിരുന്നില്ല. താരം വലിയ വേതനവും ക്ലബിൽ വാങ്ങുന്നുണ്ട്. വെറാറ്റിയെ പോലെ വലിയ വേതനം വാങ്ങുന്ന താരങ്ങളെ ഒഴിവാക്കാൻ ആണ് പി എസ് ജി ഈ സമ്മറിൽ തുടക്കം മുതൽ ശ്രമിച്ചത്.