മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം വാൻ ഡെ ബീക് ഉടൻ തന്നെ ക്ലബ് വിടും എന്ന് സൂചനകൾ. ഈ ജനുവരിയിൽ ലോൺ അടിസ്ഥാനത്തിൽ വാൻ ഡെ ബീകിനെ സൈൻ ചെയ്യാൻ ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട് രംഗത്ത് ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് വാൻ ഡെ ബീകിന്റെ വേതനത്തിന്റെ ഒരു വിഹിതം ഏറ്റെടുക്കാൻ തയ്യാറായാൽ ഈ ലോൺ നീക്കം നടക്കും. കഴിഞ്ഞ സീസൺ മുതൽ വാൻ ഡെ ബീകിനെ വിൽക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നത്.
മാഞ്ചസ്റ്റർ യുണൈറ്റഡ് നേരത്തെ സമ്മറിൽ വാൻ ഡെ ബീകിനെ റയൽ സോസിഡാഡിന് കൈമാറുന്നതിന് അടുത്ത് എത്തിയിരുന്നു എങ്കിലും ആ ട്രാൻസ്ഫർ പകുതിക്ക് വെച്ച് പരാജയപ്പെട്ടു. മൂന്ന് സീസണിൽ അധികമായി ക്ലബിൽ എത്തിയിട്ട് എങ്കിലും ഓർമ്മിക്കാൻ ഒരു നല്ല പ്രകടനം പോലും വാൻ ഡെ ബീക് നടത്തിയിട്ടില്ല. അതിനുള്ള അവസരങ്ങൾ താരത്തിന് കാര്യമായി ലഭിച്ചിട്ടും ഇല്ല. ടെൻ ഹാഗ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയതോടെ വാൻ ഡെ ബീക് തിരികെ ഫോമിലേക്ക് എത്തും എന്നായിരുന്നു കരുതിയത്. എന്നാൽ ടെൻ ഹാഗ് വന്നിട്ടും വാൻ ഡെ ബീകിന്റെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ അവസ്ഥ മെച്ചപ്പെട്ടില്ല.
ഡച്ച് യുവതാരം ഒരു സീസൺ മുമ്പ് എവർട്ടണിൽ ലോണിലേക്ക് പോയെങ്കിലും അവിടെയും വാൻ ഡെ ബീകിന് അവിടെയുൻ തിളങ്ങാൻ ആയിരുന്നില്ല.