മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിര താരം വാൻ ഡെ ബീക് ലാലിഗയിലേക്ക്. താരത്തെ ജിറോണ സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിന് ഹാഫ് മില്യൺ മാത്രമെ ട്രാൻസ്ഫർ ഫീ ആയി ലഭിക്കൂ. എളുപ്പം ലഭിക്കുന്ന ആഡ് ഓൺ ആയി അത് 5 മില്യൺ ട്രാൻസ്ഫർ ഫീ ആയി മാറും. മുഴുവൻ ആഡ് ഓണും ചേർന്നാൽ 15 മില്യണോളം ഈ ട്രാൻസ്ഫർ ഫീ ഉയരുമെന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിശ്വസിക്കുന്നു. 2028 വരെയുള്ള കരാർ വാൻ ഡെ ബീക് ജിറോണയിൽ ഒപ്പുവെക്കും.
അവസാന ആറ് മാസം ലോൺ അടിസ്ഥാനത്തിൽ വാൻ ഡെ ബീക് ജർമ്മൻ ക്ലബായ ഫ്രാങ്ക്ഫർട്ടിൽ ആയിരുന്നു കളിച്ചത്. അവസാന സമ്മർ മുതൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ വിൽക്കാൻ ശ്രമിക്കുന്നുണ്ട്.
മൂന്ന് സീസണിൽ അധികമായി ക്ലബിൽ എത്തിയിട്ട് എങ്കിലും ഓർമ്മിക്കാൻ ഒരു നല്ല പ്രകടനം പോലും വാൻ ഡെ ബീക് മാഞ്ചസ്റ്ററിൽ നടത്തിയിട്ടില്ല. ഡച്ച് യുവതാരം ഒരു സീസൺ മുമ്പ് എവർട്ടണിൽ ലോണിലേക്ക് പോയെങ്കിലും അവിടെയും വാൻ ഡെ ബീകിന് അവിടെയും തിളങ്ങാൻ ആയിരുന്നില്ല.