ഉറുഗ്വേയിൽ അത്ഭുതം കാണിച്ച അഗസ്റ്റിൻ അൽവാരസ് ഇനി ഇറ്റലിയിൽ

Picsart 22 06 12 01 43 06 666

ഉറുഗ്വേ ക്ലബായ പെനറോളിന്റെ സെന്റർ ഫോർവേഡ് അഗസ്റ്റിൻ അൽവാരസ് മാർട്ടിനെസിനെ ഇറ്റാലിയൻ ക്ലബായ സാസുവോലോ സൈൻ ചെയ്തു. അഞ്ചു വർഷത്തെ കരാറിലാകും താരം സസുവോളോയിൽ എത്തുന്നത്. 10 മില്യൺ യൂറോയോളം ആകും ട്രാൻസ്ഫർ തുക ആയി നൽകുക. ആഡ് ഓണായി 4 മില്യണും പെനറോളിന് ലഭിക്കും.

21കാരനായ സ്‌ട്രൈക്കർ ഇതിനകം ഉറുഗ്വേയ്‌ക്കായി നാല് സീനിയർ മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഒരു ഗോൾ നേടി. പെനറോൾ യൂത്ത് അക്കാദമിയുടെ ഒരു പ്രൊഡക്ടാണ് അല്വാരസ്. അദ്ദേഹം ഈ കഴിഞ്ഞ സീസണിൽ 31 ഗോളുകൾ നേടിയിരുന്നു. സാസുവോളോയുമായി അഞ്ച് വർഷത്തെ കരാർ ആണ് ഒപ്പിട്ടത്.

Previous articleവീണ്ടും ജയിക്കാൻ ആവാതെ ഇംഗ്ലണ്ട്, ഇറ്റലിയോടും സമനില
Next articleപോളണ്ടിനെതിരെ തിരിച്ചു വന്നു സമനില പിടിച്ചു ഹോളണ്ട്,പെനാൽട്ടി പാഴാക്കി മെമ്പിസ്