റൊണാൾഡോക്കായി മാഞ്ചസ്റ്റർ ക്ലബ്ബ്കളുടെ ട്രാൻസ്ഫർ ഡർബി, ആകാംക്ഷ വിടാതെ ആരാധകർ

20210615 232347
Credit: Twitter

റൊണാൾഡോയുടെ ട്രാൻസ്ഫർ വാർത്തകളിൽ വീണ്ടും ട്വിസ്റ്റ്. മാഞ്ചസ്റ്റർ സിറ്റിയിലേക്ക് താരം മാറിയേക്കും എന്ന വാർത്തകൾക്കിടെ ഇന്ന് യുണൈറ്റഡ് താരത്തെ സ്വന്തമാക്കാൻ ശ്രമങ്ങൾ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ഇന്നലെ രാത്രി മുതൽ തന്നെ റൊണാൾഡോയുടെ ഏജന്റ് ജോർ മെന്ടസുമായി യുണൈറ്റഡ് വൃത്തങ്ങൾ ചർച്ചകൾ ആരംഭിച്ചു എന്നാണ് ഇറ്റലിയിൽ നിന്ന് വരുന്ന റിപ്പോർട്ടുകൾ.

ഇതിനിടെ റൊണാൾഡോ യുവന്റസ് വിടുകയാണ് എങ്കിൽ യൂണിറ്റഡിലേക്ക് സ്വാഗതം ചെയ്ത് പരിശീലകൻ സോൽഷ്യർ രംഗത്ത് എത്തി. ഇതോടെ സൂപ്പർ താരത്തിനായി മാഞ്ചസ്റ്റർ ക്ലബ്ബ്കളുടെ വൻ ട്രാൻസ്ഫർ പോരാട്ടമാകും വരും മണിക്കൂറുകളിൽ അരങ്ങേറുക. എന്തായാലും ഒരിക്കൽ കൂടെ താരം പ്രീമിയർ ലീഗിൽ പന്ത് തട്ടും എന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്. ഇരു മാഞ്ചസ്റ്റർ ക്ലബ്ബ്കളും വാഗ്ദാനം ചെയ്യുന്ന കരാറിന് അനുസരിച്ചാകും റൊണാൾഡോയുടെ തീരുമാനം എത്തുക.

Previous articleക്രിസ്റ്റ്യാനോ റൊണാൾഡോ യുവന്റസിൽ തുടരാൻ ആഗ്രഹിക്കുന്നില്ല – അല്ലെഗ്രി
Next articleകേരള യുണൈറ്റഡിനെതിരെ കേരള ബ്ലാസ്‌റ്റേറ്റേഴ്സിന് സമനില