എമിറേറ്റ്‌സിലേക്ക് വീണ്ടും വമ്പൻ താരങ്ങൾ, ഡെനെയർ അൽ – അഹ്‌ലിൽ

അടുത്തിടെ യുഎഇ പ്രോ ലീഗിലേക്ക് ചേക്കേറിയ യൂറോപ്യൻ തരങ്ങളുടെ കൂട്ടത്തിലേക്ക് ജെയ്സൻ ഡെനെയറും. ബെൽജിയൻ ദേശിയ താരത്തെ ടീമിൽ എത്തിച്ചതായി ഔദ്യോഗികമായി അറിയിച്ചു. നേരത്തെ ഒളിമ്പിക് ലിയോണുമായുള്ള കരാർ ജൂണിൽ അവസാനിച്ച ശേഷം താരം പുതിയ തട്ടകം തേടിക്കൊണ്ടിരിക്കുകയായിരുന്നു. പ്യാനിച്ച്, മനോലാസ്, അലൻ, തഹ്രാബ്റ്റ് തുടങ്ങി പ്രമുഖ താരങ്ങൾ അടുത്തിടെയാണ് യുഎഇ പ്രോ ലീഗിലെ വിവിധ ടീമുകളിലേക്ക് എത്തിയത്.

ഡെനെയർ 191600

ആന്റർലെക്റ്റ് താരമായിരുന്ന ഡെനെയർ 2013 ൽ സിറ്റിയുടെ യൂത്ത് ടീമിൽ എത്തി. ശേഷം 2018വരെ വിവിധ ടീമുകൾക്ക് വേണ്ടി ലോണിൽ കളിച്ചു. ശേഷം താരത്തെ സിറ്റി ലിയോണിലേക്ക് കൈമാറി. ഈ സീസണോടെ താരത്തിന്റെ ടീമുമായുള്ള കരാർ അവസാനിച്ചിരുന്നു. ഇരുപതിയെഴുകാരനായ യൂറോപ്പിലെ തന്നെ പല ടീമുകളുമായും ബന്ധപ്പെട്ടിരുന്നെങ്കിലും പുതിയ തട്ടകം കണ്ടെത്താൻ സാധിച്ചില്ല. ലീഗിലേക്ക് എത്തിയ മറ്റ് തരങ്ങളിൽ നിന്നും വ്യത്യസ്തമായി പ്രായം കുറവുള്ള താരത്തെ അന്താരാഷ്ട്ര താരത്തെ തന്നെ എത്തിക്കാൻ കഴിഞ്ഞത് അഹ്ലിന് നേട്ടമായി. മുപ്പത്തിയഞ്ചുതവണ ബെൽജിയൻ ജേഴ്‌സി അണിഞ്ഞിട്ടുണ്ട് ഡെനെയർ.