ട്രിപ്പിയർ ന്യൂകാസിൽ വിടും, എവർട്ടണിലേക്ക് പോകാൻ സാധ്യത

Newsroom

Updated on:

ട്രാൻസ്ഫർ വിൻഡോ അടയ്ക്കുന്നതിന് മുമ്പ് ന്യൂകാസിൽ യുണൈറ്റഡ് വിടാൻ ഫുൾബാക്കായ കീറൻ ട്രിപ്പിയർ ആഗ്രഹിക്കുന്നു എന്ന് റിപ്പോർട്ടുകൾ. എവർട്ടൺ ആണ് ഇംഗ്ലണ്ട് ഫുൾ ബാക്കിനെ സൈൻ ചെയ്യാൻ ആയി ഇപ്പോൾ രംഗത്ത് ഉള്ളത്. 2022 ജനുവരിയിൽ ആയിരുന്നു ട്രിപ്പിയ ന്യൂകാസിലിൽ എത്തിയത്.

Picsart 24 08 23 12 08 05 996

എന്നാൽ 33-കാരനെ ഇത്തവണ പ്രധാന സെന്റർ ബാക്കായി ന്യൂകാസിൽ മാനേജർ എഡ്ഡി ഹോവ് പരിഗണിക്കുന്നില്ല. ഇതാണ് ട്രിപ്പിയർ ക്ലബ് വിടാനുള്ള കാരണം. 2022ൽ അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ആയിരുന്നു ഇംഗ്ലണ്ട് ഫുൾ ബാക്ക് കീറൻ ട്രിപ്പിയറിനെ ന്യൂകാസിൽ സ്വന്തമാക്കിയത്.

2011-ൽ ബേൺലിയിൽ ഉണ്ടായിരുന്ന സമയത്ത് എഡ്ഡി ഹൗക്ക് കീഴിൽ ട്രിപ്പിയർ കളിച്ചിരുന്നു.