ഒരു ട്രാൻസ്ഫർ വിൻഡോയിൽ ഒരു താരത്തെ പോലും സ്വന്തമാക്കാത്ത ആദ്യ പ്രീമിയർ ലീഗ് ക്ലബ്ബായി ടോട്ടൻഹാം. 2003ൽ ട്രാൻസ്ഫർ വിൻഡോ തുടങ്ങിയത് മുതൽ എല്ലാ പ്രീമിയർ ലീഗ് ക്ലബ്ബുകളും ഒരു താരത്തെയെങ്കിലും സ്വന്തമാക്കിയിരുന്നു. ഈ റെക്കോർഡാണ് ട്രാൻസ്ഫർ വിൻഡോയിൽ ഒരു താരത്തെ പോലും സ്വന്തമാക്കതെ പോച്ചെറ്റിനോയുടെ ക്ലബ് സ്വന്തമാക്കിയത്.
ഈ ട്രാൻസ്ഫർ വിൻഡോയിൽ പുതിയ താരങ്ങളെ എത്തിക്കേണ്ടെന്ന് ടോട്ടൻഹാം പരിശീലകൻ പോച്ചെറ്റിനോ തീരുമാനിക്കുകയായിരുന്നു. അതെ സമയം ഫസ്റ്റ് ടീമിൽ കളിക്കുന്ന എല്ലാ താരങ്ങളെയും ട്രാൻസ്ഫർ വിൻഡോയിൽ നിലനിർത്താൻ ടോട്ടൻഹാമിന് ആയിരുന്നു. ആസ്റ്റൺ വില്ല താരം ജാക്ക് ഗ്രീലിഷിനെ ടീമിലെത്തിക്കാൻ ടോട്ടൻഹാം ശ്രമം നടത്തിയിരുന്നു എന്ന് വാർത്തകൾ ഉണ്ടായിരുന്നെകിലും താരത്തെ വിട്ടുകൊടുക്കാൻ ആസ്റ്റൺവില്ല തയ്യാറാവാത്തത് ടോട്ടൻഹാമിന് തിരിച്ചടിയാവുകയായിരുന്നു.
സൂപ്പർ താരം ഹാരി കെയ്ൻ ടോട്ടൻഹാമിൽ ദീർഘ കാല കരാറിൽ എത്തിയതും ഈ സീസൺ പുതിയ സ്റ്റേഡിയത്തിലേക്ക് മാറുന്നതും ടോട്ടൻഹാമിന് അഭിമാനിക്കാവുന്ന നേട്ടമായി. എന്നാൽ ക്ലബ് ഒരു താരത്തെയും സ്വന്തമാക്കാത്തത് ടോട്ടൻഹാം ആരാധകരെ നിരാശപെടുത്തിയിട്ടുണ്ട്. കഴിഞ്ഞ സീസണുകളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഒരു കിരീടം പോലും നേടാനാവാതെ പോയ ടോട്ടൻഹാമിന് ഇത്തവണ പുതിയ താരങ്ങളെ എത്തിച്ച് കിരീടം നേടാമെന്ന ആരാധകരുടെ പ്രതീക്ഷ ഇതോടെ മങ്ങലേറ്റു. ശനിയാഴ്ച ന്യൂ കാസിലിനെതിരെയാണ് ടോട്ടൻഹാമിന്റെ സീസണിലെ ആദ്യ പ്രീമിയർ ലീഗ് മത്സരം.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial