ഇറ്റാലിയൻ വണ്ടർ കിഡ് ടൊണാലി ഇനി എസി മിലാന്റെ സ്വന്തം

ഇറ്റലിയുടെ യുവതാരം ടൊണാലിയെ സ്വന്തമാക്കാനായി മിലാൻ ക്ലബുകൾ തമ്മിലുള്ള പോരാട്ടത്തിൽ എ സി മിലാന് വിജയം. എ സി മിലാന്റെ വലിയ ഓഫർ അംഗീകരിച്ച ടൊണാലി മിലാൻ ജേഴ്സി അണിഞ്ഞിരീകുകയാണ്. സീരി എ ക്ലബായ ബ്രെഷ വിട്ടാണ് ടൊണാലി മിലാനിൽ എത്തുന്നത്. ഇറ്റാലിയൻ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച യുവ ടാലന്റായാണ് ടൊണാലി അറിയപ്പെടുന്നത്.

ഇന്റർ മിലാൻ നൽകിയതിനെക്കാൾ വലിയ തുക നൽകിയാണ് എ സി മിലാൻ താരത്തെ സ്വന്തമാക്കിയത്. എസി മിലാൻ എന്ന ക്ലബിന്റെ കടുത്ത ആരാധകനും ആണ് ടൊണാലി. 40 മില്യണ് ആണ് 19കാരനായ ടൊണാലിക്ക് ആയി മിലാൻ നൽകിയത്. വലിയ ഭാവി തന്നെ പ്രവചിക്കപ്പെടുന്ന താരമാണ് ടൊണാലി. അടുത്ത പിർലോ എന്നാണ് ആരാധകർ താരത്തെ വിളിക്കുന്നത്.

അവസാന മൂന്ന് സീസണിലായി ബ്രെഷ മിഡ്ഫീൽഡിൽ 89 മത്സരങ്ങൾ താരം കളിച്ചിരുന്നു. ഏഴു സീനിയർ ഗോളും താരം നേടി. ഇറ്റാലിയൻ ദേശീയ ടീമിനായും താരം അരങ്ങേറ്റം നടത്തി കഴിഞ്ഞു.

Previous articleദിനേശ് കാര്‍ത്തിക്ക് ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍, താരം കൊല്‍ക്കത്തയുടെ വലിയ താരം
Next articleഅമ്മമാരുടെ പോരാട്ടത്തിൽ പിറകിൽ നിന്ന ശേഷം തിരിച്ചു വന്നു സെമിഫൈനലിലേക്ക് മുന്നേറി സെറീന