ബെൻ ചിൽവെലിന് പകരക്കാരനെ ലെസ്റ്റർ സിറ്റി കണ്ടെത്തി. ഇറ്റാലിയൻ ക്ലബായ അറ്റലാന്റയുടെ ലെഫ്റ്റ് ബാക്ക് തിമോതി കസ്റ്റാഗ്നെയാണ് ലെസ്റ്റർ സിറ്റിയിൽ എത്തിയിരിക്കുന്നത്. താരം ലെസ്റ്ററിൽ അഞ്ചു വർഷത്തെ കരാറിൽ ഒപ്പുവെച്ചു. 21 മില്യണോളമാണ് ലെസ്റ്റർ സിറ്റി തിമോതിക്ക് വേണ്ടി ചിലവഴിച്ചത്. എന്നാൽ ഈ തുക ചിൽവെലിനെ വിറ്റതിൽ ലഭിച്ച തുകയുടെ പകുതി പോലും ഇല്ല.
24കാരനായ താരം 2017 മുതൽ അറ്റലാന്റയിൽ ഉണ്ട്. മുമ്പ് ജെങ്കിനായായിരുന്നു കളിച്ചിരുന്നത്. സീരി എയിൽ ഇതിവരെ 76 മത്സരങ്ങൾ തിമോതി കളിച്ചിട്ടുണ്ട്. ബെൽജിയൻ ദേശീയ ടീമിലെ സ്ഥിര സാന്നിദ്ധ്യം കൂടിയാണ് കാസ്റ്റാഗ്നെ ഇപ്പോൾ. രണ്ട് ഗോളുകൾ ദേശീയ ടീമിനായി നേടിയിട്ടുണ്ട്. അറ്റലാന്റയുടെ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ വരെയുള്ള കുതിപ്പിൽ വലിയ പങ്കുവഹിക്കാനും കാസ്റ്റഗ്നെയ്ക്ക് ആയിരുന്നു.