ലെസ്റ്റർ സിറ്റി വിടുന്ന മധ്യനിര താരം യൂരി ടീലെമാൻസിന്റെ അടുത്ത തട്ടകം ആസ്റ്റൻ വില്ല തന്നെയെന്ന് ഉറപ്പിച്ചു. ലെസ്റ്റർ സിറ്റിയാണ് താരത്തെ സ്വന്തമാക്കുന്നത്. താരം ഇപ്പോൾ ലെസ്റ്ററിന്റെ മെഡിക്കൽ പരിശോധനകൾ ആണെന്ന് ഡേവിഡ് ഓൺസ്റ്റിൻ റിപ്പോർട്ട് ചെയ്യുന്നു. ഇതിന് ശേഷം ടീമിന്റെ ഔദ്യോഗിക പ്രഖ്യാപനം എത്തും. ഇരുപത്തിയാറുകാരന്റെ ലെസ്റ്ററുമായുള്ള കരാർ ഈ മാസത്തോടെ അവസാനിക്കുകയാണ്. ടീമിൽ തുടരില്ലെന്ന് നേരത്തെ ഉറപ്പിച്ച താരം ടീമുമായി കരാർ ചർച്ചകളിലേക്കും കടന്നിരുന്നില്ല. നാല് വർഷത്തെ കരാർ ആണ് വില്ല താരത്തിന് നൽകുന്നത്.
നേരത്തെ പ്രീമിയർ ലീഗിൽ നിന്നും പുറത്തു നിന്നും ധാരാളം ടീമുകൾ ടീലെമാൻസിന് പിറകെ എത്തിയിരുന്നു. എഎസ് റോമയുടെ പേരും കഴിഞ്ഞ ദിവസം ചേർന്ന് കെട്ടിരുന്നെങ്കിലും ഒടുവിൽ താരത്തെ എത്തിക്കുന്നതിൽ ആസ്റ്റൻവില്ല വിജയിച്ചു. ഉനയ് ഉമരിക്ക് കീഴിൽ അടുത്ത സീസണിലേക്ക് ടീം ശക്തിപ്പെടുത്തുന്ന അവർക്ക് ബെൽജിയം താരത്തിന്റെ വരവ് വലിയൊരു മുതൽക്കൂട്ടു തന്നെയാവും. കൂടാതെ പ്രിമിയർ ലീഗിലെ മത്സര പരിചയവും താരത്തിനുണ്ട്. മൊണാക്കോയിൽ നിന്നും എത്തിയ ശേഷം ലെസ്റ്ററിന് വേണ്ടി മികച്ച പ്രകടനം തന്നെയാണ് താരം പുറത്തെടുത്തു കൊണ്ടിരുന്നത്. ഉനയ് ഉമരി ടീലെമൻസുമായി നേരിട്ട് സംസാരിച്ചത് ട്രാൻസ്ഫറിൽ നിർണായകമായതായി ഓൺസ്റ്റിൻ റിപ്പോർട്ട് ചെയ്യുന്നു. അതിനാലാണ് വമ്പൻ ടീമുകളുടെ സമ്മർദ്ദം മറികടന്ന് താരത്തെ സ്വന്തമാക്കാൻ വില്ലക്ക് സാധിച്ചത്.