ചൗമെനി ഇനി റയൽ മാഡ്രിഡ് താരം, ഔദ്യോഗിക പ്രഖ്യാപനം വന്നു

റയലിന്റെ ഈ ട്രാൻസ്ഫർ മാർക്കറ്റിലെ ഏറ്റവും വലിയ നീക്കമായ മൊണാക്കോയുടെ മധ്യനിര താരം ചൗമെനിയുടെ ട്രാൻസ്ഫർ ഔദ്യോഗികമായി. റയൽ മാഡ്രിഡ് തന്നെ ഔദ്യോഗികമായി കരാർ പ്രഖ്യാപിച്ചു. ചൗമെനി റയൽ മാഡ്രിഡിൽ 2027വരെയുള്ള കരാർ ആണ് ഒപ്പുവെച്ചത്.
ആഡ് ഓണുകൾ അടക്കം 105 മില്യൺ യൂറോയോ വരും ട്രാൻസ്ഫർ തുക.

ട്രാൻസ്ഫർ മാർക്കറ്റിൽ റയൽ മാഡ്രിഡ് പി എസ് ജിയെ പിന്തള്ളിയാണ് യുവതാരത്തെ സ്വന്തമാക്കിയത്. 22കാരനായ താരം റയൽ മാഡ്രിഡിന്റെ വലിയ ആരാധകൻ ആണ് റയലിന് അഡ്വാന്റേജ് ആയത്.
20220611 170246
മുൻ ബോർഡക്സ് താരമായ ചൗമെനി അവസാന രണ്ട് സീസണുകളായി മൊണാക്കോയ്ക്ക് ഒപ്പം ഉണ്ട്. ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായാണ് താരത്തെ ഇപ്പോൾ കണക്കാക്കുന്നത്. മൊണാക്കോയ്ക്ക് വേണ്ടി 95 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ദേശീയ ടീമിന്റെയും ഭാഗമാണ് ചൗമെനി.

അടുത്ത ചൊവ്വാഴ്ച മാഡ്രിഡിൽ വെച്ച് താരത്തെ റയൽ മാഡ്രിഡ് ഔദ്യോഗികമായി ആരാധകർക്കും മാധ്യമങ്ങൾക്കും മുന്നിൽ അവതരിപ്പിക്കും.