തോമസ് പാർട്ടി ആഴ്‌സണൽ വിടാൻ സാധ്യത എന്നു റിപ്പോർട്ട്

Wasim Akram

ആഴ്‌സണലിന്റെ ഘാന മധ്യനിര താരം തോമസ് പാർട്ടി ക്ലബ് വിടാൻ സാധ്യത ഉണ്ടെന്നു റിപ്പോർട്ട്. കഴിഞ്ഞ സീസണിൽ ആഴ്‌സണലിന്റെ പ്രധാനതാരമായ പാർട്ടിയുടെ പരിക്ക് ആഴ്‌സണലിന് വലിയ വെല്ലുവിളി ആണ് സമ്മാനിച്ചത്. പലപ്പോഴും നിർണായക സമയത്ത് 30 കാരനായ താരത്തിന്റെ പരിക്കുകൾ ആഴ്‌സണലിന് വലിയ ബുദ്ധിമുട്ട് ആണ് നൽകിയത്.

തോമസ് പാർട്ടി

നിലവിൽ 2025 വരെ ക്ലബും ആയി കരാർ ഉള്ള താരവും ആയി കരാർ നീട്ടാൻ ആഴ്‌സണൽ ശ്രമിക്കുന്നില്ല എന്നും താരത്തെ വിടാൻ ക്ലബ് ഒരുക്കം ആണ് എന്നുമാണ് റിപ്പോർട്ട്. അത്ലറ്റികോ മാഡ്രിഡിൽ നിന്നു ടീമിൽ എത്തിയ പാർട്ടി ആഴ്‌സണലിന്റെ മധ്യനിരയിലെ ഏറ്റവും പ്രധാനപ്പെട്ട താരം ആയെങ്കിലും പലപ്പോഴും പരിക്കുകൾ താരത്തിന്റെ പ്രകടനത്തെ ബാധിച്ചു. നിലവിൽ ഇറ്റാലിയൻ സീരി എ ടീമുകൾ താരത്തിന് ആയി രംഗത്ത് ഉണ്ട് എന്നാണ് റിപ്പോർട്ട്. എന്നാൽ പറ്റിയ പകരക്കാരനെ ലഭിക്കാതെ ആഴ്‌സണൽ താരത്തെ വിൽക്കാൻ തയ്യാറാവില്ല.