ബയേൺ മ്യൂണിക്കിന്റെ യുവ ഫ്രഞ്ച് മുന്നേറ്റനിര താരം മാത്തിസ് ടെൽ ടോട്ടനം ഹോട്‌സ്പറിൽ. സീസൺ അവസാനം വരെ ലോൺ അടിസ്‌ഥാനത്തിൽ ആണ് താരം ടോട്ടനത്തിൽ ചേരുക. ലോണിനു ശേഷം താരം ബയേണിൽ തിരിച്ചെത്തും. താരത്തിന്റെ മുഴുവൻ വേതനവും ടോട്ടനം ആവും വഹിക്കുക. നേരത്തെ താരത്തെ സ്ഥിരമായി സ്വന്തമാക്കാൻ ടോട്ടനവും ബയേണും ആയി ധാരണയിൽ എത്തിയിരുന്നു.
എന്നാൽ ആ സമയം ടോട്ടനത്തിൽ ചേരേണ്ട എന്ന തീരുമാനം ടെൽ എടുക്കുക ആയിരുന്നു. അതിനു ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ്, ആഴ്‌സണൽ ടീമുകൾ താരത്തിന് ആയി ശ്രമിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് 19 കാരനായ താരവും ആയി ധാരണയിൽ എത്തിയിരുന്നു എങ്കിലും ബയേണിന്റെ ആവശ്യങ്ങൾക്ക് അവർ വഴങ്ങിയില്ല. തുടർന്ന് ആണ് താരം അപ്രതീക്ഷിതമായി ഡെഡ്‌ലൈൻ ദിവസം ടോട്ടനത്തിൽ ലോണിൽ ചേരാൻ തീരുമാനിക്കുന്നത്. ഉടൻ ലണ്ടനിൽ എത്തുന്ന താരം മെഡിക്കൽ പൂർത്തിയാക്കിയ ശേഷം ടോട്ടനത്തിൽ കരാർ ഒപ്പ് വെക്കും.