ലൂയിസ് സുവാരസ് അടുത്ത സീസണ് മുന്നോടൊയായി ഇന്റർ മയാമിയിൽ എത്തും എന്ന് റിപ്പോർട്ടുകൾ. സുവാരസ് തന്റെ ബ്രസീലിയൻ ക്ലബായ ഗ്രമിയോ വിടാൻ തീരുമാനിച്ചിരിക്കുകയാണ്. 2024 ജനുവരിയിൽ ആകും സുവാരസ് മയാമിയിൽ ചേരുക. ഗ്രമിയോയിലെ കരാർ അവസാനിക്കുന്നതോടെ ക്ലബ് വിടാൻ ആണ് സുവാരസിന്റെ തീരുമാനം. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിലും സുവാരസ് ഇന്റർ മയാമിയിലേക്ക് നീങ്ങാൻ ശ്രമങ്ങൾ നടത്തിയിരുന്നു.
മുൻ ബാഴ്‌സലോണ സഹതാരം ബുസ്കറ്റ്സ്, അലാബ എന്നിവർക്ക് ഒപ്പമുള്ള കൂടിച്ചേരൽ കൂടിയാകും സുവാരസിന് ഇത്. കഴിഞ്ഞ വർഷം അവസാനത്തോടെ ബ്രസീലിയൻ ടീമിൽ എത്തിയ സുവാരസ് അവിടെ മികച്ച പ്രകടനം ആണ് ഇതുവരെ കാഴ്ചവെച്ചത്. ഈ സീസണിൽ ഇതുവരെ 28 ഗോളും അസുസ്റ്റും സുവാരസ് നൽകിയിട്ടുണ്ട്. ബ്രസീലിയൻ സീരി എയിൽ ഒന്നാം സ്ഥാനത്തുള്ള ബൊടഫെഗോയ്ക്ക് ഒപ്പം പോയിന്റ് നിലയിൽ ഒപ്പം നിൽക്കുകയാണ് ഗ്രിമിയോ ഇപ്പോൾ. കഴിഞ്ഞ മത്സരത്തിൽ സുവാരസ് ഹാട്രിക്കും നേടിയിരുന്നു.