ലിവർപൂൾ സ്‌ട്രൈക്കർ ഡാനിയേൽ സ്റ്ററിഡ്ജ് ഇനി വെസ്റ്റ് ബ്രോമിന് വേണ്ടി കളിക്കും. ലോൺ അടിസ്ഥാനത്തിലാണ് ബാഗീസ് താരത്തെ സ്വന്തമാക്കിയത്. ഈ സീസൺ അവസാനം വരെയാണ് ഇംഗ്ലണ്ട് ദേശീയ താരം കൂടിയായ സ്റ്ററിഡ്ജ് വെസ്റ്റ് ബ്രോമിന് വേണ്ടി കളിക്കുക. ലിവർപൂളിൽ തീർത്തും അവസരങ്ങൾ കുറഞ്ഞ താരം ലോകകപ്പ് ടീമിൽ ഇടം ലക്ഷ്യം വച്ചാണ് ലോൺ അടിസ്ഥാനത്തിൽ ക്ലബ്ബ് മാറാൻ തയ്യാറായത്.
ലിവർപൂളിനായി 98 മത്സരങ്ങളിൽ നിന്ന് 48 ഗോളുകൾ നേടിയ താരം 2013-2014 സീസണിൽ ലൂയി സുവാരസിനൊപ്പം തീർത്ത പങ്കാളിത്തം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പക്ഷെ പരിക്ക് വില്ലനായപ്പോൾ പലപ്പോഴും ടീമിന് പുറത്തായ താരം ലിവർപൂളിൽ എത്തിയ 4 വർഷത്തിൽ 55 ലീഗ് മത്സരങ്ങളിൽ മാത്രമാണ് കളിച്ചത്. ക്ളോപ്പ് പരിശീലകനായതോടെ താരത്തിന് തീരെ അവസരങ്ങൾ കുറയുകയായിരുന്നു. ഈ സീസണിൽ 15 മത്സരങ്ങൾ മാത്രമാണ് താരത്തിന് കളിക്കാനായത്. മുൻപ് മാഞ്ചസ്റ്റർ സിറ്റി, ചെൽസി ടീമുകൾക് വേണ്ടിയും കളിച്ച സ്റ്ററിഡ്ജ് എത്തുന്നതോടെ കൂടുതൽ ഗോളുകൾ കണ്ടെത്തി പ്രീമിയർ ലീഗിലെ 19 ആം സ്ഥാനത് നിന്ന് കര കയറി പ്രീമിയർ ലീഗിൽ ഇടം നില നിർത്തുക എന്നതാവും വെസ്റ്റ് ബ്രോമിന്റെ ലക്ഷ്യം. ഈ സീസണിൽ 19 ഗോളുകൾ മാത്രം നേടാനായ അലൻ പാർഡിയുവിന്റെ ടീമിന് സ്റ്ററിഡ്ജ് ഫിറ്റ്നസ് നില നിർത്തിയാൽ അത് നേട്ടമാവും എന്ന് ഉറപ്പാണ്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial