ബാഴ്സയുടെ ലക്ഷ്യമായിരുന്ന ലിവർപൂൾ യുവതാരം സ്റ്റെഫാൻ ബാജെറ്റിചിനെ സാൽസ്‌ബർഗ് സ്വന്തമാക്കും

Newsroom

ലിവർപൂൾ യുവതാരം സ്റ്റെഫാൻ ബാജെറ്റിചിനെ റെഡ് ബുൾ സാൽസ്‌ബർഗ് ലോണിൽ സ്വന്തമാക്കും. ബാഴ്സലോണയും താരത്തെ ലോണിൽ സ്വന്തമാക്കാൻ രംഗത്ത് ഉണ്ടെങ്കിലും ഇപ്പോൾ ലിവർപൂൾ സാൽസ്ബർഗുമായി ധാരണയിൽ എത്തിയതായി ഡേവിഡ് ഓർൺസ്റ്റെയിൻ റിപ്പോർട്ട് ചെയ്യുന്നു.

Picsart 24 08 29 10 32 42 963

19 കാരനായ മിഡ്ഫീൽഡറെ ലിവർപൂൾ അവരുടെ ഭാവി ആയാണ് കാണുന്നത്. അത് കൊണ്ട് തന്നെ ലോൺ ഡീലിൽ ബൈ ക്ലോസ് ഉണ്ടാകില്ല. കരാർ പൂർത്തിയാക്കാൻ സ്‌പെയിൻ അണ്ടർ 21 ഇൻ്റർനാഷണൽ വ്യാഴാഴ്ച ഓസ്ട്രിയയിലേക്ക് പോകും.

മുൻ ലിവർപൂൾ അസിസ്റ്റൻ്റ് പെപ് ലിജൻഡേഴ്സാണ് സാൽസ്ബർഗിനെ പരിശീലിപ്പിക്കുന്നത്, 2020-ൽ സെൽറ്റയുടെ യൂത്ത് ടീമിൽ നിന്ന് ലിവർപൂളിൽ ചേർന്ന ബാജറ്റിച് ക്ലബ്ബിനായി ഇതുവരെ 22 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.