ബ്രന്റ്ഫോർഡിന്റെ സ്പാനിഷ് ഗോൾ കീപ്പർ ഡേവിഡ് റയക്ക് ആയി അവർ ചോദിക്കുന്ന പണം മുടക്കാൻ തയ്യാറാവാത്ത ടോട്ടനം ഇറ്റാലിയൻ ഗോൾ കീപ്പറെ ലക്ഷ്യമിടുന്നു. നേരത്തെ റയയും ആയി ധാരണയിൽ ആയെങ്കിലും ബ്രന്റ്ഫോർഡ് 40 മില്യൺ പൗണ്ട് ആവശ്യപ്പെട്ടത് ആണ് ടോട്ടനത്തിനെ ആ കരാറിൽ നിന്നു പിന്തിരിപ്പിച്ചത്.
നിലവിൽ എംപോളിയുടെ 26 കാരനായ ഇറ്റാലിയൻ കീപ്പർ ഗുജ്ലൽമോ വികാരിയോക്ക് ആയി ആണ് ടോട്ടനം രംഗത്ത് ഉള്ളത്. 20 മില്യൺ പൗണ്ട് അടുത്ത് നൽകി താരത്തെ സ്വന്തമാക്കാൻ ആണ് ടോട്ടനം ശ്രമം. നിലവിൽ താരവും ആയി ടോട്ടനം ധാരണയിൽ എത്തിയത് ആയി റിപ്പോർട്ട് ഉണ്ട്. സീസണിൽ സീരി എയിൽ മികച്ച പ്രകടനം ആയിരുന്നു വികാരിയോ നടത്തിയത്.