Picsart 23 07 25 11 31 24 415

മൊറോക്കൻ മിഡ്ഫീൽഡർ അമ്രബത് മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് അടുക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലേക്ക് സോഫിയാൻ അമ്രബത് എത്തും എന്ന് സൂചനകൾ. താരവുകായി യുണൈറ്റഡ് ചർച്ചകൾ നടത്തി എന്നും താരം ക്ലബിലേക്ക് വരാൻ ഒരുക്കമാണെന്നുമാണ് റിപ്പോർട്ടുകൾ.. എന്നാൽ ഇതുവരെ യുണൈറ്റഡ് താരത്തിനു വേണ്ടി ഔദ്യോഗിക ബിഡ് സമർപ്പിച്ചിട്ടില്ല എന്ന് ഫബ്രിസിയോ റൊമാനോ പറഞ്ഞു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഇപ്പോൾ പ്രധാനമായും ശ്രദ്ധ കൊടുക്കുന്നത് ഒരു സ്ട്രൈക്കറെ ടീമിൽ എത്തിക്കാൻ ആണ്. അത് നടന്നാൽ അടുത്ത ലക്ഷ്യം അമ്രബാതിനെ ടീമിലെത്തിക്കുക ആയിരിക്കും.

അമ്രബത് ഇപ്പോൾ ഫിയോറന്റീന കളിക്കാരനാണ്. ഒരു നല്ല ഓഫർ വന്നാൽ വിൽക്കുന്നത് പരിഗണിക്കും എന്ന് ഫിയൊറെന്റിന പറയുന്നു. 30 മില്യൺ യൂറോ ആണ് ഫിയോറന്റീന അമ്രബതിനായി പ്രതീക്ഷിക്കുന്നത്. മൊറോക്കൻ താരം കഴിഞ്ഞ ലോകകപ്പിൽ ലോക ശ്രദ്ധ നേടിയ പ്രകടനം മധ്യനിരയിൽ കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ അടക്കം താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.

26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഇപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.

Exit mobile version