അമ്രബതിനെ മൗറീഞ്ഞോയുടെ ഫെനർബചെ സ്വന്തമാക്കുന്നു

ഫിയൊറെന്റിനയുടെ താരമായ അമ്രബതിനെ തുർക്കി ക്ലബായ ഫെനർബചെ സ്വന്തമാക്കും. മധ്യനിര താരം ഒരു വർഷത്തെ ലോണിൽ ആകും തുർക്കിയിലേക്ക് പോവുക. 15 മില്യൺ നൽകിയാൽ സീസൺ അവസാനം ഫെനർബചെക്ക് താരത്തെ വാങ്ങാനും ആകും.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി ലോണിൽ കളിച്ച താരമാണ് അമ്രബത്. അമ്രബതിന്റെ ഫിറ്റ്നസ് പ്രശ്നങ്ങൾ മാഞ്ചസ്റ്റർ യുണൈറ്റഡിലെ താരത്തിന്റെ ലോൺ കാലത്തെ പ്രകടനത്തെ ബാധിച്ചിരുന്നു. എന്നാലും സീസൺ അവസാനം താരം മികച്ച പ്രകടനത്തോടെ തന്റെ മൂല്യം തെളിയിച്ചിരുന്നു.

26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഒപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.

അമ്രബതിന്റെ ബൈ ക്ലോസ് ഉപയോഗിക്കേണ്ട എന്ന് തീരുമാനിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് സോഫ്യാൻ അമ്രബാതിന്റെ ലോണിലെ ബൈ ക്ലോസ് ട്രിഗർ ചെയ്യേണ്ട എന്ന് തീരുമാനിച്ചു. 20 മില്യൺ നൽകിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അമ്രബതിനെ സ്വന്തമാക്കാൻ ആകുമായിരുന്നു. എന്നാൽ ആ ക്ലോസ് ഉപയോഗിക്കുന്നില്ല എന്ന് യുണൈറ്റഡ് ഫിയൊറെന്റിനയെ അറിയിച്ചു. എന്നാൽ യുണൈറ്റഡ് അമ്രബതിനെ വീണ്ടും ക്ലബിലേക്ക് ലോണിലോ അല്ലെങ്കിൽ മറ്റൊരു നീക്കത്തിലൂടെയോ കൊണ്ടുവരണോ എന്ന കാര്യത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ല.

ടെൻ ഹാഗ് അമ്രബതിബെ തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നുണ്ട്. അമ്രബതും യുണൈറ്റഡിന്റെ അന്തിമ തീരുമാനത്തിനായി കാത്തിരിക്കുകയാണ്‌.

ഇപ്പോൾ പി എസ് ജി താരം ഉഗർതെയെ ആണ് യുണൈറ്റഡ് മധ്യനിരയിലേക്ക് നോക്കുന്നത്. ഉഗാർതെയ്ക്ക് ഒപ്പം അമ്രബതിനെ നിലനിർത്താൻ കൂടെ ആയാൽ അത് മധ്യനിരയിൽ താൽക്കാലിക പരിഹാരമാകും എന്ന് യുണൈറ്റഡ് കരുതുന്നു.

അമ്രബതിന്റെ ഫിറ്റ്നസ് പ്രശ്നങ്ങളും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ താരത്തിന്റെ ലോൺ കാലത്തെ പ്രകടനത്തെ ബാധിച്ചിരുന്നു. എന്നാൽ സീസൺ അവസാനം താരം മികച്ച പ്രകടനത്തോടെ തന്റെ മൂല്യം തെളിയിച്ചിരുന്നു.

26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഒപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.

അമ്രബാതിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്

മാഞ്ചസ്റ്റർ യുണൈറ്റഡ് സോഫ്യാൻ അമ്രബാതിന്റെ ലോൺ പുതുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ല. അടുത്ത സീസണിലേക്ക് മധ്യനിര മെച്ചപ്പെടുത്താൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ യുണൈറ്റഡ് പുതിയ മധ്യനിര താരങ്ങളെ തേടുന്നുണ്ട്‌. എന്നാൽ കസെമിറോ കൂടടെ ക്ലബ് വിടുക ആണെങ്കിൽ അമ്രബാതിനെ സ്വന്തമാക്കുന്നത് യുണൈറ്റഡ് ആലോചിക്കും.

ഇപ്പോൾ പി എസ് ജി താരം ഉഗർതെയെ ആണ് യുണൈറ്റഡ് മധ്യനിരയിലേക്ക് നോക്കുന്നത്. ഉഗാർതെയ്ക്ക് ഒപ്പം അമ്രബതിനെ നിലനിർത്താൻ കൂടെ ആയാൽ അത് മധ്യനിരയിൽ താൽക്കാലിക പരിഹാരമാകും എന്ന് യുണൈറ്റഡ് കരുതുന്നു. 16 മില്യൺ നൽകിയാൽ യുണൈറ്റഡിന് അമ്രബതിനെ ഫിയൊറെന്റിനയിൽ നിന്ന് സ്ഥിര കരാറിൽ സൈൻ ചെയ്യാം. എന്നാൽ ഫിയൊറെന്റിനക്ക് കൃത്യമായ മറുപടി ഇതുവരെ യുണൈറ്റഡ് നൽകിയിട്ടില്ല.

അമ്രബതിന്റെ ഫിറ്റ്നസ് പ്രശ്നങ്ങളും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിലെ താരത്തിന്റെ ലോൺ കാലത്തെ പ്രകടനത്തെ ബാധിച്ചിരുന്നു. എന്നാൽ സീസൺ അവസാനം താരം മികച്ച പ്രകടനത്തോടെ തന്റെ മൂല്യം തെളിയിച്ചിരുന്നു.

26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഒപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.

അമ്രബതിനെ സ്വന്തമാക്കാനായി എസി മിലാൻ രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ലോണിൽ കളിക്കുന്ന അമ്രബതിനായി എ സി മിലാൻ രംഗത്ത്. മാഞ്ചസ്റ്റർ യുണൈറ്റഡ് സോഫ്യാൻ അമ്രബാതിന്റെ ലോൺ പുതുക്കുകയോ താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കുകയോ ഇല്ല എന്ന് ഉറപ്പായിട്ടുണ്ട്. താര. തിരികെ ഫിയൊറെന്റിനയിലേക്ക് പോകാൻ ഒരുങ്ങുകയാണ്. എ സി മിലാൻ അടുത്ത സീസണിലേക്ക് അമ്രബതിനെ ടീമിലെത്തിക്കാൻ നോക്കുന്നതായി ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഫിയിറെന്റിനയിൽ നിന്ന് ലോൺ കരാറിൽ ആണ് താരം ഇപ്പോൾ യുണൈറ്റഡിൽ കളിക്കുന്നത്. സീസൺ അവസാനം 20 മില്യൺ നൽകിയാൽ യുണൈറ്റഡിന് അമ്രബതിനെ സൈൻ ചെയ്യാം. പക്ഷെ യുണൈറ്റഡ് ആ ക്ലോസ് ഉപയോഗിക്കില്ല.

മൊറോക്കൻ താരം അമ്രബത് കഴിഞ്ഞ ലോകകപ്പിൽ ലോക ശ്രദ്ധ നേടിയ പ്രകടനം മധ്യനിരയിൽ കാഴ്ചവെച്ചിരുന്നു. എന്നാൽ ആ മികവ് മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ കാണാൻ ആയില്ല. 26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഒപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.

ലോൺ കാലാവധി കഴിഞ്ഞാൽ അമ്രബത് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടും

മാഞ്ചസ്റ്റർ യുണൈറ്റഡ് സോഫ്യാൻ അമ്രബാതിന്റെ ലോൺ പുതുക്കുകയോ താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കുകയോ ഇല്ല. അമ്രബതിന്റെ പ്രകടനങ്ങൾ അത്ര നല്ലതല്ല എന്നതും താരത്തിന്റെ ഫിറ്റ്നസ് പ്രശ്നങ്ങളും ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ സ്ഥിര കരാറിൽ സ്വന്തമാക്കാതിരിക്കാൻ കാരണം.

ഫിയിറെന്റിനയിൽ നിന്ന് ലോൺ കരാറിൽ ആണ് താരം ഇപ്പോൾ യുണൈറ്റഡിൽ കളിക്കുന്നത്.
സീസൺ അവസാനം 20 മില്യൺ നൽകിയാൽ യുണൈറ്റഡിന് അമ്രബതിനെ സൈൻ ചെയ്യാം. പക്ഷെ യുണൈറ്റഡ് ആ ക്ലോസ് ഉപയോഗിക്കില്ല.

മൊറോക്കൻ താരം അമ്രബത് കഴിഞ്ഞ ലോകകപ്പിൽ ലോക ശ്രദ്ധ നേടിയ പ്രകടനം മധ്യനിരയിൽ കാഴ്ചവെച്ചിരുന്നു. എന്നാൽ ആ മികവ് മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഴ്സിയിൽ കാണാൻ ആയില്ല. 26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഒപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.

അമ്രബതിന് നാലു വ്യത്യസ്ത പൊസിഷൻ കളിക്കാൻ ആകും എന്ന് ടെൻ ഹാഗ്

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പുതിയ സൈനിംഗ് ആയ സോഫ്യൻ അമ്രബതിന്റെ വരവ് ടീമിന് കരുത്താകും എന്ന് മാനേജർ എറിക് ടെൻ ഹാഗ്. അമ്രബതിന് നാല് വ്യത്യസ്ത പൊസിഷനിൽ കളിക്കാൻ കഴിയുമെന്നും ടെൻ ഹാഗ് പറയുന്നു. 25 മില്യൺ യൂറോയ്ക്ക് നൽകിയായിരുന്നു മൊറോക്കോ ഇന്റർനാഷണലിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫിയിറെന്റിനയിൽ നിന്ന് സ്വന്തമാക്കിയത്‌.

“ഞങ്ങളുടെ ടീമിൽ ഞങ്ങൾക്ക് നഷ്‌ടമായത് ഒരു സാധാരണ ഹോൾഡിംഗ് മിഡ്‌ഫീൽഡറെ ആയിരുന്നു‌. കാസെമിറോയ്ക്ക് പിന്നിലായി കളിക്കാൻ കഴിയുന്ന താരം. അമ്രബതിന് ആ റോൾ ചെയ്യാൻ ആകും” ടെൻ ഹാഗ് പറഞ്ഞു.

“അംറബത്തിനു കാസെമിറോയ്‌ക്കൊപ്പം കളിക്കാൻ കഴിയും, പിച്ചിൽ ഉയർന്ന പൊസിഷനിൽ കളിക്കാനും അദ്ദേഹത്തിന് കഴിവുണ്ട്, മാത്രമല്ല അദ്ദേഹത്തിന് വിംഗ്-ബാക്ക് അല്ലെങ്കിൽ ഫുൾ ബാക്ക് ആയി കളിക്കാനും കഴിയും.” ടെൻ ഹാഗ് പറഞ്ഞു. എന്നാൽ പരിക്കിന്റെ പിടിയിൽ ഉള്ള അമ്രബത് ഇന്ന് ബ്രൈറ്റണ് എതിരായ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ കളിക്കില്ല.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അമ്രബതിനും പരിക്ക്

മാഞ്ചസ്റ്റർ യുണൈറ്റഡിന് തിരിച്ചടികളുടെ പരമ്പരകളാണ്. ഇപ്പോൾ അവരുടെ പുതിയ സൈനിംഗ് ആയ അമ്രബതിന് പരിക്കേറ്റിരിക്കുകയാണ്. അമ്രബത് മൊറോക്കോ ദേശീയ ടീമിനൊപ്പം ആയിരുന്നു. പരിശീലനത്തിന് ഇടയിൽ പരിക്കേറ്റ അമ്രബത് ഇപ്പോൾ മൊറോക്കോ സ്ക്വാഡിൽ നിന്ന് പിന്മാറിയിരിക്കുകയാണ്‌. ദേശീയ ടീമിന്റെ അടുത്ത മത്സരങ്ങളിൽ അമ്രബത് കളിക്കില്ല.

പരിക്ക് എത്ര സാരമുള്ളതാണെന്ന് വ്യക്തമല്ല. ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസമായിരുന്നു അമ്രബതിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫിയൊറെന്റിനയിൽ നിന്ന് സൈൻ ചെയ്തത്. ഇതുവരെ താരം യുണൈറ്റഡിനായി അരങ്ങേറ്റം നടത്തിയിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് നിരയിൽ ഇപ്പോൾ തന്നെ ലൂക് ഷോ, മേസൺ മൗണ്ട്, മലാസിയ, വരാനെ എന്നിവർ പരിക്കേറ്റ് പുറത്താണ്‌. കൂടാതെ ആന്റണിക്ക് എതിരെ പുതിയ പരാതികൾ വന്ന സാഹചര്യത്തിൽ ആന്റണി ഇനി യുണൈറ്റഡിനായി കളിക്കുമോ എന്നതും സംശയമാണ്.

അവസാനം അമ്രബത്!! മാഞ്ചസ്റ്റർ യുണൈറ്റഡ് മൊറോക്കൻ താരത്തെ സ്വന്തമാക്കി

മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം അമ്രബാതിനെ സ്വന്തമാക്കി. ട്രാൻസ്ഫർ ഡെഡ് ലൈൻ ഡേയുടെ അവസാബ ദിവസമാണ് മാഞ്ചസ്റ്റർ യുണൈറ്റഡും ഫിയിറെന്റിനയും തമ്മിൽ ധാരണയിൽ എത്തിയത്. ലോൺ കരാറിൽ ആകും താരം യുണൈറ്റഡിലേക്ക് വരുന്നത്. ലോൺ ഫീ യുണൈറ്റഡ് നൽകും. സീസൺ അവസാനം 20 മില്യൺ നൽകിയാൾ യുണൈറ്റഡിന് അമ്രബതിനെ സൈൻ ചെയ്യാം.

ഫിനാൻഷ്യൽ ഫെയർ പ്ലേ പ്രശ്നമാകുന്നതിനാൽ ആണ് യുണൈറ്റഡ് ലോണിൽ താരത്തെ സ്വന്തമാക്കാൻ തീരുമാനിച്ചത്. ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ അമ്രബതിനായി യുണൈറ്റഡ് രംഗത്ഥ് ഉണ്ടായിരുന്നു‌. യുണൈറ്റഡ് നേരത്തെ തന്നെ അമ്രബത് കരാർ ധാരണയിൽ എത്തിയിരുന്നു.

മൊറോക്കൻ താരം അമ്രബത് കഴിഞ്ഞ ലോകകപ്പിൽ ലോക ശ്രദ്ധ നേടിയ പ്രകടനം മധ്യനിരയിൽ കാഴ്ചവെച്ചിരുന്നു. 26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഒപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.

അവസാനം മാഞ്ചസ്റ്റർ യുണൈറ്റഡ് അമ്രബാതിനായി ബിഡ് സമർപ്പിക്കുന്നു

മാഞ്ചസ്റ്റർ യുണൈറ്റഡ് അവസാനം അമ്രബാതിനായി ഒരു ബിഡ് സമർപ്പിക്കുന്നു. ട്രാൻസ്ഫർ വിൻഡോയിലെ അവസാന ദിവസമാണ് അമ്രബതിനായി മാഞ്ചസ്റ്റർ യുണൈറ്റഡ് നീക്കം ആരംഭിക്കുന്നത്. ഫിനാൻഷ്യൽ ഫെയർ പ്ലേ പ്രശ്നമാകുന്നതിനാൽ യുണൈറ്റഡ് ലോണിൽ ആകും അമ്രബതിനെ ടീമിലേക്ക് എത്തിക്കുക എന്നാണ് സൂചനകൾ. ലോണിന് അവസാനം യുണൈറ്റഡ് അദ്ദേഹത്തെ വാങ്ങാൻ തയ്യാറാകും.

ഈ ട്രാൻസ്ഫർ വിൻഡോയുടെ തുടക്കം മുതൽ അമ്രബതിം ഫിയൊറെന്റിനയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ബിഡിനായി കാത്തിരിക്കുകയാണ്. യുണൈറ്റഡും നേരത്തെ തന്നെ അമ്രബത് കരാർ ധാരണയിൽ എത്തിയിരുന്നു.

ഫ്രെഡിനെ വിറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിന് വാൻ ഡെ ബീക് കൂടെ ക്ലബിൽ വിട്ടാലെ അമ്രബതിനെ സൈൻ ചെയ്യാൻ ആകുമായിരുന്നുള്ളൂ. ഇതുവരെ വാൻ ഡെ ബീകിനെ വിൽക്കാൻ യുണൈറ്റഡിന് ആയിട്ടില്ല. ഇന്ന് വാൻ ഡെ ബീക് ക്ലബ് വിടും എന്നാണ് സൂചന. സീസണിക് ഇതുവരെ മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡിൽ ആയിരുന്നു ഏറ്റവും പ്രയാസം അനുഭവിക്കേണ്ടി വന്നത്.

മൊറോക്കൻ താരം അമ്രബത് കഴിഞ്ഞ ലോകകപ്പിൽ ലോക ശ്രദ്ധ നേടിയ പ്രകടനം മധ്യനിരയിൽ കാഴ്ചവെച്ചിരുന്നു. 26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഒപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.

വെള്ളിയാഴ്ചക്ക് വരെയേ അമ്രബത് ട്രാൻസ്ഫർ മാർക്കറ്റിൽ ഉണ്ടാകൂ എന്ന് ഫിയൊറെന്റിന

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന സോഫിയാൻ അമ്രബതിന്റെ ട്രാൻസ്ഫറിനായി ഇനിയും കാത്തിരിക്കാൻ ആവില്ല എന്ന് ഫിയിറെന്റിന. ഈ വെള്ളിയാഴ്ചക്ക് അകം താരത്തിന്റെ ട്രാൻസ്ഫർ നടന്നില്ല എങ്കിൽ താരം പിന്നെ ഈ ട്രാൻസ്ഫർ വിൻഡോയിൽ ക്ലബ് വിടില്ല എന്ന് ക്ലബ് അധികൃതർ പറയുന്നു‌. പകരം ഒരു മധ്യനിര താരത്തെ കണ്ടെത്താൻ കഴിയില്ല എന്ന് ആശങ്കയും ഒപ്പം ഈ സീസണിൽ ശ്രദ്ധ കേന്ദ്രീകരിക്കാനും ആണ് ഫിയൊറെന്റിന അമ്രബതിന്റെ ട്രാൻസ്ഫറിന് ഡെഡ്ലൈൻ വെച്ചിരിക്കുന്നത്

താരത്തെ സ്വന്തമാക്കാൻ യുണൈറ്റഡ് ആണ് ഫേവറിറ്റുകൾ എങ്കിലും ഇതുവരെ യുണൈറ്റഡ് താരത്തിനായി ബിഡ് സമർപ്പിച്ചിട്ടില്ല. ലിവർപൂളും ബാഴ്സലോണയും അമ്രബതിനായി രംഗത്തുണ്ട്.

അമ്രബത് മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തിയിരുന്നു. ഫ്രെഡിനെ വിറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിന് വാൻ ഡെ ബീക് കൂടെ ക്ലബിൽ വിട്ടാലെ അമ്രബതിനെ സൈൻ ചെയ്യാൻ ആകൂ. യുണൈറ്റഡ് പെട്ടെന്ന് നീക്കം നടത്തിയില്ല എങ്കിൽ നിരാശപ്പെടേണ്ടി വരും എന്നാണ് സൂചന‌. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളിലും യുണൈറ്റഡ് മിഡ്ഫീൽഡിൽ ആയിരുന്നു പ്രയാസൻ അനുഭവിക്കേണ്ടി വന്നത്.

മൊറോക്കൻ താരം അമ്രബത് കഴിഞ്ഞ ലോകകപ്പിൽ ലോക ശ്രദ്ധ നേടിയ പ്രകടനം മധ്യനിരയിൽ കാഴ്ചവെച്ചിരുന്നു. 26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഇപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.

അമ്രബാതിനായി ലിവർപൂളും രംഗത്ത്

മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യനിരയിലേക്ക് എത്തിക്കാൻ ശ്രമിക്കുന്ന സോഫിയാൻ അമ്രബതിനായി ലിവർപൂളും രംഗത്ത്. ഒരു ഡിഫൻസീവ് മിഡ്ഫീൽഡറെ ലിവർപൂൾ കുറച്ചുകാലമായി അന്വേഷിക്കുന്നു‌. പക്ഷെ ലിവർപൂളിന്റെ ടാർഗറ്റുകൾ എല്ലാം അവരിൽ നിന്ന് അകന്നതോടെ ആണ് ലിവർപൂൾ അമ്രബതിലേക്ക് എത്തിയത്. ഇപ്പോൾ പ്രാരംഭ ചർച്ചകൾ മാത്രമെ നടന്നിട്ടുള്ളൂ.

അമ്രബത് മാഞ്ചസ്റ്റർ യുണൈറ്റഡുമായി കരാർ ധാരണയിൽ എത്തിയിരുന്നു എങ്കിലും ഇതുവരെ യുണൈറ്റഡ് ഒരു ഓഫറുമായി ഫിയൊറെന്റിനയെ ബന്ധപ്പെട്ടിട്ടില്ല. ഫ്രെഡിനെ വിറ്റ മാഞ്ചസ്റ്റർ യുണൈറ്റഡിന് വാൻ ഡെ ബീക് കൂടെ ക്ലബിൽ വിട്ടാലെ അമ്രബതിനെ സൈൻ ചെയ്യാൻ ആകൂ. യുണൈറ്റഡ് പെട്ടെന്ന് നീക്കം നടത്തിയില്ല എങ്കിൽ വൈരികളായ ലിവർപൂളിന് മുന്നിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അമ്രബതിനെ നഷ്ടമായേക്കും.

അമ്രബത് ഇപ്പോൾ ഫിയോറന്റീന കളിക്കാരനാണ്. ഒരു നല്ല ഓഫർ വന്നാൽ വിൽക്കുന്നത് പരിഗണിക്കും എന്ന് ഫിയൊറെന്റിന പറയുന്നു. 30 മില്യൺ യൂറോ ആണ് ഫിയോറന്റീന അമ്രബതിനായി പ്രതീക്ഷിക്കുന്നത്. മൊറോക്കൻ താരം കഴിഞ്ഞ ലോകകപ്പിൽ ലോക ശ്രദ്ധ നേടിയ പ്രകടനം മധ്യനിരയിൽ കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ അടക്കം താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.

26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഇപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.

ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ലക്ഷ്യം സോഫിയാൻ അമ്രബത്

മാഞ്ചസ്റ്റർ യുണൈറ്റഡ് റാസ്മസ് ഹൊയ്ലുണ്ടിന്റെ ട്രാൻസ്ഫർ കൂടെ പൂർത്തിയാക്കിയതോടെ അവർ അടുത്ത ലക്ഷ്യത്തിലേക്ക് ശ്രദ്ധ മാറ്റുകയാണ്. മധ്യനിരയിലേക്ക് സോഫിയാൻ അമ്രബത് എത്തിക്കാൻ ആണ് യുണൈറ്റഡ് ഇപ്പോൾ ശ്രമിക്കുന്നത്. ഫ്രെഡ്, വാൻ ഡെ ബീക് എന്നിവരെ വിൽക്കാനും മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രമിക്കുന്നുണ്ട്.

അമ്രബതുമായി യുണൈറ്റഡ് നേരത്തെ തന്നെ ചർച്ചകൾ നടത്തിയിട്ടുണ്ട്. താരം ക്ലബിലേക്ക് വരാൻ ഒരുക്കമാണെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇതുവരെ യുണൈറ്റഡ് താരത്തിനു വേണ്ടി ഔദ്യോഗിക ബിഡ് സമർപ്പിച്ചിട്ടില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടൻ ഫിയൊറെന്റിനയെ ബിഡുമായി സമീപിക്കാൻ സാധ്യതയുണ്ട്.

അമ്രബത് ഇപ്പോൾ ഫിയോറന്റീന കളിക്കാരനാണ്. ഒരു നല്ല ഓഫർ വന്നാൽ വിൽക്കുന്നത് പരിഗണിക്കും എന്ന് ഫിയൊറെന്റിന പറയുന്നു. 30 മില്യൺ യൂറോ ആണ് ഫിയോറന്റീന അമ്രബതിനായി പ്രതീക്ഷിക്കുന്നത്. മൊറോക്കൻ താരം കഴിഞ്ഞ ലോകകപ്പിൽ ലോക ശ്രദ്ധ നേടിയ പ്രകടനം മധ്യനിരയിൽ കാഴ്ചവെച്ചിരുന്നു. കഴിഞ്ഞ ട്രാൻസ്ഫർ വിൻഡോയിൽ ബാഴ്സലോണ അടക്കം താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു.

26കാരനായ താരം 2020 മുതൽ ഫിയൊറെന്റിനക്ക് ഇപ്പം ഉണ്ട്. അതിനു മുമ്പ് ഹെല്ലാസ് വെറോണക്കായും ഇറ്റലിയിൽ കളിച്ചു. മൊറോക്കൻ ദേശീയ ടീമിനായി അമ്പതോളം മത്സരങ്ങൾ ഇതിനകം കളിച്ചിട്ടുണ്ട്.

Exit mobile version