Picsart 23 07 25 11 45 09 258

എവർട്ടണെ മറികടന്ന് എൽ ബിലാൽ ടൂറെയെ അറ്റലാന്റ സ്വന്തമാക്കുന്നു

യുവ ഫോർവേഡ് എൽ ബിലാൽ ടൂറെക്കായുള്ള ട്രാൻസ്ഫർ യുദ്ധത്തിൽ ഇറ്റാലിയൻ ക്ലബായ അറ്റലാന്റ വിജയിക്കുന്നു. എവർട്ടണെ മറികടന്നാണ് ടൂറെയെ അറ്റലാന്റ സ്വന്തമാക്കുന്നത്. 28 മില്യൺ എന്ന റെക്കോർഡ് ഫീ 21കാരനായ അറ്റലാന്റ ലാലിഗ ക്ലബായ അൽമേരിയക്ക് നൽകും. 2029വരെയുള്ള കരാർ താരം അറ്റലാന്റയിൽ ഒപ്പുവെക്കുകയും ചെയ്യും. മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് പോകാൻ സാധ്യതയുള്ള ഹൊയ്ലുണ്ടിന് പകരക്കാരനായാണ് അറ്റലാന്റ എൽ ബിലാലിനെ എത്തിക്കുന്നത്.

21കാരനായ അൽമേരിയ സ്‌ട്രൈക്കർ എൽ ബിലാൽ ടൂറെ ഫ്രഞ്ച് ടീമായ റീംസിലെ സീനിയർ റാങ്കുകളിലൂടെ വന്ന് ആണ് ശ്രദ്ധ നേടുന്നത്. 2022-ൽ അൽമേരിയയിലേക്ക് മാറി. അതിനുശേഷം ലാ ലിഗ ക്ലബ്ബിനായി 22 മത്സരങ്ങൾ കളിച്ചു, ഏഴ് ഗോളുകൾ നേടുകയും രണ്ട് അസിസ്റ്റ് നൽകി ടീമിനെ സഹായിക്കുകയും ചെയ്തു.

എൽ ടൂറെക്ക് ഇനിയും മൂന്ന് വർഷത്തെ കരാർ അൽമേരിയയിൽ ഉണ്ട്. എങ്കിലും താരത്തെ വിൽക്കാൻ ലാലിഗ ക്ലബ് തയ്യാറായി. ഈ ആഴ്ച തന്നെ താരം ഇറ്റലിയിൽ എത്തി മെഡിക്കൽ പൂർത്തിയാക്കും.

Exit mobile version