സെവിയ്യയിൽ ആദ്യമായി ഒരു ചെക്ക് റിപ്പബ്ലിക് താരം

- Advertisement -

സെവിയ്യയുടെ ക്ലബ് ചരിത്രത്തിൽ ആദ്യമായി ഒരു ചെക്ക് റിപബ്ലിക്ക് താരം ടീമിൽ എത്തി. ചെക്ക് റിപ്പബ്ലിക് ഗോൾ കീപ്പർ തോമസ് വാച്ലികിനെ ഇന്നലെ സെവിയ്യ സ്വന്തമാക്കിയിരുന്നു. സ്വിറ്റ്സർലാന്റ് ക്ലബായ ബാസെലിൽ നിന്നാണ് തോമസ് സെവിയ്യയിൽ എത്തുന്നത്. 2014 മുതൽ ബാസലിൽ ഉള്ള താരം ക്ലബിനായി 130ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.

മുമ്പ് സ്പാർട്ട പ്രാഗുവയ്ക്ക് വേണ്ടിയും വാച്ലിക് കളിച്ചിട്ടുണ്ട്. 20 മത്സരങ്ങളിക് ചെക് റിപബ്ലിക്കിന്റെ വലയും താരം കാത്തു. 2021 വരെയാണ് സെവിയ്യയുമായി താരത്തിന്റെ കരാർ. ഇത് സെവിയ്യയുടെ ഈ സീസണിലെ മൂന്നാം സൈനിംഗ് ആണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement