എഫ്സി ബാഴ്‌സലോണ താരം സെർജിന്യോ ഡെസ്റ്റ് വീണ്ടും ലോണിൽ ടീം വിടും. കഴിഞ്ഞ സീസണിൽ എസി മിലാനിൽ ലോണിൽ എത്തിയിരുന്ന താരത്തിന്റെ ഈ സീസണിലെ തട്ടകം.പി എസ് വി ഐന്തോവനാണ്. ഡച്ച് ലീഗിലേക്ക് തിരിച്ചെത്തുന്ന താരത്തിന്റെ പകുതി സാലറി പി എസ് വി നൽകും. പത്ത് മില്യണിന് ലോൺ കാലവധിക്ക് ശേഷം താരത്തെ സ്വന്തമാക്കാനും അവർക്കാവും. എന്നാൽ ഇത് നിർബന്ധമല്ല.
ഇതോടെ ബാക്കിയുള്ള താരങ്ങളെ കൂടി ലീഗിൽ രെജിസ്റ്റർ ചെയ്യാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബാഴ്‌സ. രണ്ടാം കീപ്പർ ഇനാകി പെന്യായെ അടക്കമുള്ളവരെ രെജിസ്റ്റർ ചെയ്യാൻ ലെങ്ലെ, ഡെസ്റ്റ് തുടങ്ങിയവരുടെ ട്രാൻസ്‌ഫറിന് വേണ്ടി കാത്തിരിക്കുകയാണ് ബാഴ്സ. കൂടാതെ ജാവോ കാൻസലോയെ അടക്കം എത്തിക്കേണ്ടതായും ഉണ്ട്. മിലാനിൽ നിന്നും തിരിച്ചെത്തിയ ശേഷം സാവി ഡെസ്റ്റിന് അവസരം നൽകിയേക്കും എന്ന സൂചനകൾ ഉണ്ടായിരുന്നെങ്കിലും പ്രീ സീസണിലെ മോശം പ്രകടനം ഒരിക്കൽ കൂടി തിരിച്ചടി ആയി. ഡച്ച് ലീഗിൽ തന്റെ ഫോം വീണ്ടെടുക്കാൻ സാധിക്കുമെന്ന പ്രതീക്ഷകയിലാണ് മുൻ അയാക്‌സ് താരമായ ഡെസ്റ്റ്.