ബാഴ്സയുടെ സെമെഡോ ഇനി വോൾവ്സിന്റെ താരം

20200922 145133

സെമെഡോ ഇനി ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കും. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ വോൾവ്സ് ആണ് സെമെഡോയെ സൈൻ ചെയത്. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ എത്തി മെഡിക്കൽ പൂർത്തിയാക്കിയ താരം വോൾവ്സുമായി കരാറിലും ഒപ്പുവെച്ചു‌. 12 മില്യൺ മാത്രം നൽകിയാണ് വോൾവ്സ് സെമെഡോയെ ബാഴ്സലോണയിൽ നിന്ന് സ്വന്തമാക്കിയത്.

സെമെഡോ ഈ വാരാന്ത്യത്തിൽ തന്നെ വോൾവ്സിനായി അരങ്ങേറും. താരത്തെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ സിറ്റിയും യുവന്റസും ഒക്കെ ശ്രമിക്കുന്നുണ്ടായിരുന്നു. അവരെ ഒക്കെ മറികടന്നാണ് ഇപ്പോൾ വോൾവ്സ് താരത്തെ സ്വന്തമാക്കിയത്. 2017ൽ ആയിരുന്നു സെമെഡോ ബെൻഫിക വിട്ട് ബാഴ്സലോണയിൽ എത്തിയത്.

അവസാന മൂന്ന് വർഷമായി ബാഴ്സലോണക്ക് ഒപ്പം ഉണ്ടെങ്കിലും ഒരു സ്ഥിരത സെമെദോയ്ക്ക് ബാഴ്സയിൽ ഇതുവരെ ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ടിൽ ഫോം വീണ്ടെടുക്കാൻ ആകും എന്നാണ് സെമെഡോ പ്രതീക്ഷിക്കുന്നത്. സെംഡോ ക്ലബ് വിട്ടതിനാൽ പുതിയ റൈറ്റ് ബാക്കിനായുള്ള അന്വേഷണത്തിലാണ് ബാഴ്സലോണ ഇപ്പോൾ.

Previous article3 വർഷത്തിന് ശേഷം റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ആദ്യ മത്സരത്തിൽ ജയം!
Next articleകൊല്‍ക്കത്തയുടെ ആദ്യ മത്സരത്തില്‍ ഓയിന്‍ മോര്‍ഗനും പാറ്റ് കമ്മിന്‍സും സെലക്ഷന് ലഭ്യം