സൗദി യുഗത്തിലെ ആദ്യ സൈനിംഗ്, ട്രിപ്പിയർ ന്യൂകാസിലിൽ

Newsroom

20220107 151838

സൗദി ഉടമകൾ ഏറ്റെടുത്ത ശേഷമുള്ള ആദ്യ വലിയ സൈനിംഗ് ന്യൂകാസിൽ പൂർത്തിയാക്കി. അത്‌ലറ്റിക്കോ മാഡ്രിഡിൽ നിന്ന് ഇംഗ്ലണ്ട് ഫുൾ ബാക്ക് കീറൻ ട്രിപ്പിയറിനെ ആണ് 16 മില്യൺ യൂറോ നൽകി ന്യൂകാസിൽ സ്വന്തമാക്കിയത്. 31-കാരൻ രണ്ടര വർഷത്തെ കരാറിൽ ഒപ്പുവെച്ചു.

സ്പെയിനിൽ രണ്ടര വർഷത്തെ വിജയകരമായ സ്പെൽ ചെലവഴിച്ചാണ് ട്രിപ്പിയർ സെന്റ് ജെയിംസ് പാർക്കിലെത്തുന്നത്, കഴിഞ്ഞ സീസണിൽ അത്‌ലറ്റിക്കോ എതിരാളികളായ റയൽ മാഡ്രിഡിനെ പരാജയപ്പെടുത്തി ലാ ലിഗ കിരീടം നേരാൻ താരത്തിനായിരുന്നു. 2011-ൽ ബേൺലിയിൽ ഉണ്ടായിരുന്ന സമയത്ത് എഡ്ഡി ഹൗക്ക് കീഴിൽ ട്രിപ്പിയർ കളിച്ചിരുന്നു.