ഇറാൻ അന്താരാഷ്ട്ര സ്‌ട്രൈക്കർ സർദാർ അസ്‌മൗണെ ഫ്രഞ്ച് ക്ലബായ മാഴ്സെ സൈൻ ചെയ്യും. ജർമ്മൻ ക്ലബായ ബയേർ ലെവർകൂസണുമായി ഒളിമ്പിക് ഡി മാഴ്സെ ഇപ്പോൾ ചർച്ചകൾ നടത്തുകയാണ് എന്ന് ഫാബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. സുവാരസ് _ ബംബ ഡീങ് എന്നീ അറ്റാക്കിംഗ് താരങ്ങൾ ക്ലബ് വിട്ടതിനാൽ മാഴ്സെ ജനുവരിയിൽ ഉടനീളം സ്ട്രൈക്കർമാർക്കുള്ള അന്വേഷണത്തിൽ ആയിരുന്നു.
മാഴ്സെ ക്ലബിൽ ചേരാൻ അസ്മൗൺ സമ്മതം മൂളിയിട്ടുണ്ട്ം 10 മില്യൺ യൂറോയിൽ താഴെയുള്ള ട്രാൻസ്ഫർ ഫീസ് ബുണ്ടസ്ലിഗ ക്ലബിന് മാഴ്സെ നൽകേണ്ടി വരും. ഒരു വർഷം മുമ്പാണ് അസ്മൗൺ റഷ്യൻ ടീമായ സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് ലെവർകുസണിൽ ചേർന്നത്. ഈ സീസണിൽ എന്നാൽ ലെവർകൂസണിൽ അസ്മൗൺ പരാജയമായിരുന്നു ഇതുവരെ. ഇറാൻ ഇന്റർനാഷണൽ സ്വന്തം രാജ്യത്തിനായി 68 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുണ്ട്.