സാന്റ മിന തിരികെ സെൽറ്റ വിഗോയിൽ!!

Newsroom

നാലു വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സ്പാനിഷ് ഫോർവേഡ് സാന്റ മിന തിരികെ സെൽറ്റ വിഗോയിൽ എത്തി. തന്റെ ആദ്യ ക്ലബായ സെൽറ്റ വിഗോയിലേക്ക് തിരികെ വരാൻ നേരത്തെ താരം താല്പര്യം പ്രകടിപ്പിച്ചിരുന്നു. 2014ൽ ആണ് വലൻസിയ സാന്റ മിനയെ സെൽറ്റ വിഗോയിൽ നിന്ന് റാഞ്ചിയത്. വലൻസിയയിൽ 120ൽ അധികം മത്സരങ്ങൾ കളിച്ച താരം 30 ഗോളുകളും നേടി.

ഇപ്പോൾ 5 വർഷത്തെ കരാറിലാണ് സാന്റ മിന സെൽറ്റ വിഗോയിൽ എത്തുന്നത്. 23കാരനായ താരം 10ആം വയസ്സും മുതൽ സെൽറ്റയുടെ അക്കാദമിയിൽ ഉണ്ടായിരുന്നു. സെൽറ്റയുടെ സീനിയർ ടീമിൽ ഇതിനു മുമ്പ് അമ്പതോളം മത്സരങ്ങൾ സാന്റ മിന കളിച്ചിട്ടുണ്ട്.