കാത്തിരിപ്പിന് അവസാനം!! സാഞ്ചോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താരം

Img 20210630 235606

ജേഡൻ സാഞ്ചോ ഇനി മാഞ്ചസ്റ്റർ യുണൈറ്റഡ് താരം. മാഞ്ചസ്റ്റർ യുണൈറ്റഡും ഡോർട്മുണ്ടും തമ്മിൽ സാഞ്ചോയ്ക്കായി സമ്പൂർണ്ണ ധാരണയിൽ എത്തി. ഇനി കരാർ ഒപ്പുവെച്ച് ഔദ്യോഗിക പ്രഖ്യാപനം നടത്തുക മാത്രമാണ് ബാക്കിയുള്ളത്. 85 മില്യണും ഒപ്പം ആഡ് ഓൺസും ആകും മാഞ്ചസ്റ്റർ യുണൈറ്റഡ് സാഞ്ചോയ്ക്കായി നൽകുക. താരം യുണൈറ്റഡ് താരമായെന്ന ഔദ്യോഗിക പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ തന്നെ ഉണ്ടാകും.

കഴിഞ്ഞ ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർക്കസ് റാഷ്ഫോർഡും സാഞ്ചോ യുണൈറ്റഡിലേക്ക് വരുമെന്ന് സൂചനകൾ നൽകിയിരുന്നു. രണ്ട് വർഷത്തെ യുണൈറ്റഡ് ആരാധകരുടെ കാത്തിരിപ്പിനാകും ഇതോടെ അവസാനമാകുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് 2026വരെയുള്ള കരാർ ആണ് നൽകുന്നത്. സാഞ്ചോയുടെ ട്രാൻസ്ഫർ പൂർത്തിയാക്കിയ ശേഷം മാത്രമെ യുണൈറ്റഡ് മറ്റു ട്രാൻസ്ഫറുകളിലേക്ക് നീങ്ങുകയുള്ളൂ.

21കാരനായ സാഞ്ചോ 2017 മുതൽ ബൊറൂസിയ ഡോർട്മുണ്ടിനൊപ്പം ഉണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വൈരികളായ മാഞ്ചസ്റ്റർ സിറ്റി ആയിരുന്നു സാഞ്ചോയെ ഡോർട്മുണ്ടിന് വിറ്റത്. വാറ്റ്ഫോർഡിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ് സാഞ്ചോ.