മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ ഫോർവേഡ് ആയ ജേഡൻ സാഞ്ചോയെ വിൽക്കും എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ സാഞ്ചോയെ വിൽക്കാൻ തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് തീരുമാനിച്ചിരിക്കുന്നത്. ടെൻ ഹാഗും സാഞ്ചോയും തമ്മിൽ ഒത്തുതീർപ്പ് ആയെങ്കിലും സീസണിലെ ആദ്യ രണ്ടു മത്സരങ്ങളിലും സാഞ്ചോ യുണൈറ്റഡ് സ്ക്വാഡിൽ പോലും ഉണ്ടായിരുന്നില്ല.
കിയേസയെ വിൽക്കുന്ന യുവന്റസ് ഇപ്പോൾ സാഞ്ചോയെ പകരം എത്തിക്കാൻ നോക്കുന്നുണ്ട്. ഇപ്പോൾ ഡോർട്മുണ്ടിൽ ലോണിൽ കളിച്ചു തിരികെ യുണൈറ്റഡിൽ എത്തിയ സാഞ്ചോയും ക്ലബ് വിടാൻ ആണ് ആഗ്രഹിക്കുന്നത്. ട്രാൻസ്ഫർ വിൻഡോ ഒരാഴ്ച മാത്രമെ ഇനി ബാക്കിയുള്ളൂ. അതിനകം സാഞ്ചോ ക്കബ് വിടും എന്ന് തന്നെ പ്രതീക്ഷിക്കപ്പെടുന്നു.
സാഞ്ചോയെ വിൽക്കാനായാൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് അത് അവരുടെ ഫിനാൻഷ്യൽ ഫയർ പ്ലേ നിയന്ത്രണങ്ങളിൽ ഇളവ് ലഭിക്കാൻ കാരണമാകും. അതുകൊണ്ടുതന്നെ ലോണിൽ അയക്കാതെ ട്രാൻസ്ഫർ തുക കുറച്ചിട്ടായാലും വിൽക്കാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീരുമാനം.
മുമ്പ് 100 മില്യൺ അടുത്തു തുകയ്ക്ക് ആയിരുന്നു ഡോർട്മുണ്ടിൽ നിന്ന് യുണൈറ്റഡ് സാഞ്ചോയെ സൈൻ ചെയ്തത്. എന്നാൽ ഇപ്പോൾ യുണൈറ്റഡ് താരത്തെ വെറും 40 മില്യൻ യൂറോക്ക് വിൽക്കാൻ തയ്യാറാണ്. സാഞ്ചോ ടെൻ ഹാഗുമായി ഉടക്കിയത് കാരണമായിരുന്നു ലോണിൽ പോകേണ്ടി വന്നത്.