മൊഹമ്മദ് സലിസു ഇനി സൗതാമ്പ്ടണിൽ

- Advertisement -

ഘാന ദേശീയ താരം മൊഹമ്മദ് സലിസുവിനെ പ്രീമിയർ ലീഗ് ക്ലബായ സൗതാമ്പ്ടൺ സ്വന്തമാക്കിയത്. ലാലിഗ ക്ലബായ റയൽ വല്ലഡോയിഡിൽ നിന്നാണ് സലിസു സൗതാമ്പ്ടണിലേക്ക് എത്തുന്നത്. 10 മില്യൺ നൽകിയാണ് സലിസുവിനെ സൗതാമ്പ്ടൺ വാങ്ങിയത്. സലിസു സൗതാമ്പ്ടണിൽ നാലു വർഷത്തെ കരാർ ഒപ്പുവെച്ചു. സെന്റർ ബാക്കായ സലിസു അടുത്ത സീസണിൽ സൗതാമ്പ്ടന്റെ പ്രധാന സെന്റർ ബാക്ക് ആയേക്കും.

ഈ ട്രാൻസ്ഫർ വിൻഡൊയിലെ സൗതാമൊടന്റെ രണ്ടാം ട്രാൻസ്ഫറാണിത്. കഴിഞ്ഞ ദിവസം കെയ്ല് വാൽക്കർ പീറ്റേഴ്സിനെയും സൗതാമ്പ്ടൺ സൈൻ ചെയ്തിരുന്നു. 2017 മുതൽ വല്ലഡോയിഡിനു വേണ്ടിയാണ് സലിസു കളിക്കുന്നത്. 21കാരനായ സലിസു സമീപ ഭാവിയിൽ തന്നെ ലോകത്തെ മികച്ച സെന്റർ ബാക്കുകളിൽ ഒരാളായി മാറുമെന്നാണ് ഫുട്ബോൾ നിരീക്ഷകർ വിലയിരുത്തുന്നത്‌

Advertisement