റയാൻ ഫ്രെഡറിക്സ് വെസ്റ്റ് ഹാം വിട്ട് ബൌണ്മത്തിൽ

റയാൻ ഫ്രെഡറിക്സ് ബൗണ്മതിലേക്ക് ചേക്കേറിയിരിക്കുകയാണ്. ഫ്രീ ട്രാൻസ്ഫറിലാണ് ഡിഫൻഡർ റയാൻ ഫ്രെഡറിക്സിനെ ബോൺമൗത്ത് സൈൻ ചെയ്തത്. വെസ്റ്റ് ഹാമിലെ കരാർ തീർന്നതോടെ താരം ക്ലബ് വിടുക ആയിരുന്നു. ഫ്രെഡറിക്‌സ് രണ്ട് വർഷത്തെ കരാർ ബൗണ്മതിൽ ഒപ്പുവെച്ചു.

പ്രീമിയർ ലീഗിലേക്കുള്ള തിരിച്ചുവരവിന് ശേഷമുള്ള ബോൺമൗത്തിന്റെ ആദ്യ സമ്മർ സൈനിംഗാണിത്. മുമ്പ് ഫുൾഹാമിൽ രണ്ട് സീസണുകളിൽ ബൗണ്മത് പരിശീലകൻ സ്കോട്ട് പാർക്കറിനൊപ്പം ഫ്രെഡറിക്സ് കളിച്ചിട്ടുണ്ട്.