ഇംഗ്ലീഷ് സെന്റർ ബാക്ക് ക്രിസ് സ്മാളിംഗിനെ അവസാനം റോമ സ്വന്തമാക്കി. നീണ്ട ചർച്ചകൾക്ക് ഒടുവിലാണ് ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം മാഞ്ചസ്റ്റർ യുണൈറ്റഡും റോമയും തമ്മിൽ ധാരണ ആയത്. 15 മില്യൺ നൽകിയാണ് റോമ സ്മാളിംഗിനെ സ്വന്തമാക്കിയത്. താരം അവിടെ മൂന്ന് വർഷത്തെ കരാർ ഒപ്പുവെക്കും. റോമയുടെ ഈ സീസണിലെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു സ്മാളിംഗിനെ സ്വന്തമാക്കുക എന്നത്.
കഴിഞ്ഞ സീസണിൽ റോമയിൽ ലോണടിസ്ഥാനത്തിൽ കളിച്ച സ്മാളിംഗ് അവിടെ തകർത്തു കളിച്ചിരുന്നു. ആദ്യ സീസണിൽ തന്നെ അവരുടെ ഡിഫൻസീവ് ലൈനിന്റെ ലീഡറായി മാറാൻ സ്മാളിംഗിനായി. മാഞ്ചസ്റ്റർ യുണൈറ്റഡ് സെന്റർ ബാക്കുകളെ ഒന്നും വാങ്ങാതെ ആണ് സ്മാളിംഗിനെ വിൽക്കാൻ തയ്യാറായത്. ഇപ്പോൾ ഉള്ള മാഞ്ചസ്റ്ററിലെ സെന്റർ ബാക്കുകളേക്കാൾ നല്ല താരം സ്മാളിംഗ് ആണ് എന്നാണ് പൊതുവെ അഭിപ്രായം ഉയരുന്നത്.