റെക്കോർഡ് തുക മുടക്കി എവർട്ടൻ, ബ്രസീലിയൻ റിച്ചാർലിസൻ ഇനി എവർട്ടനിൽ

na

മാർക്കോസ് സിൽവയും റിച്ചാർലിസനും വീണ്ടും ഒന്നിച്ചു. വാട്ട്ഫോഡിന്റെ യുവ ബ്രസീൽ താരത്തെ ക്ലബ്ബ് റെക്കോർഡ് തുക മുടക്കിയാണ് എവർട്ടൻ ഗൂഡിസൻ പാർക്കിൽ എത്തിക്കുന്നത്. 50 മില്യൺ പൗണ്ട് നൽകിയാണ് താരം എവർട്ടനിലേക്ക് എത്തുന്നത്. ഇതോടെ എവർട്ടന്റെ ചരിത്രത്തിലെ ഏറ്റവും വില കൂടിയ തരമാകും റിച്ചാർലിസൻ. 5 വർഷത്തെ കരാറാണ് താരം ഒപ്പിട്ടിരിക്കുന്നത്.

കഴിഞ്ഞ പ്രീമിയർ ലീഗ് സീസണിൽ ആദ്യ പകുതിയിൽ മികച്ച പ്രകടനങ്ങൾ നടത്തിയ താരമാണ്‌ റിച്ചാർലിസൻ. പക്ഷെ രണ്ടാം പകുതിയിൽ തീർത്തും നിറം മങ്ങിയിരുന്നു. പക്ഷെ മികച്ച ഭാവിയുള്ള താരത്തെ എന്ത് വില കൊടുത്തും സ്വന്തമാക്കാൻ അന്നത്തെ വാട്ട്ഫോഡ് പരിശീലകൻ കൂടിയായ മാർക്കോസ് സിൽവ ക്ലബ്ബിനോട് ആവശ്യപ്പെടുകയായിരുന്നു.

ബ്രസീൽ അണ്ടർ 20 താരമായിരുന്ന റിച്ചാർലിസൻ ബ്രസീൽ ക്ലബ്ബ് ഫ്ലുമിനെസെയിൽ നിന്നാണ് വാട്ട്ഫോഡിൽ എത്തിയത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial