ബയേൺ വിട്ട് ഫ്രാൻസിലേക്ക് പറന്ന് റെനാറ്റോ സാഞ്ചസ്

- Advertisement -

ബയേൺ മ്യൂണിക്കിന്റെ പോർച്ചുഗീസ് താരം റെനാറ്റോ സാഞ്ചെസിനെ ഫ്രഞ്ച് ക്ലബ്ബായ ലില്ലെ സ്വന്തമാക്കി. 20 മില്ല്യൺ നൽകിയാണ് ഈ മധ്യനിര താരത്തെ ലില്ലെ സ്വന്തമാക്കിയത്. 5 വർഷത്തെ കരാറാണ് യുവതാരം ഫ്രഞ്ച് ക്ലബ്ബുനായി ഒപ്പിട്ടത്. 35 മില്ല്യൺ യൂറോ നൽകിയാണ് ബെൻഫിക്കയിൽ നിന്നും സാഞ്ചസിനെ ബയേൺ സ്വന്തമാക്കിയത്. കൂടുതൽ പ്ലേയിംഗ് ടൈമിനായാണ് സാഞ്ചസ് ഈ നീക്കം നടത്തിയത്. ആദ്യ ബുണ്ടസ് ലീഗ മത്സരത്തിന് ശേഷം 5 മിനുട്ട് ഫുട്ബോൾ കളിക്കാൻ താൻ ഒരുക്കമല്ലെന്ന് സാഞ്ചസ് പറഞ്ഞിരുന്നു.

2016ൽ യൂറോ കപ്പിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് സാഞ്ചസ് ബെൻഫികയിൽ നിന്നും ബയേണിലെത്തിയത്. താരസമ്പന്നമായ ബയേണിന്റെ മധ്യനിരയിൽ തിളങ്ങാൻ യുവതാരത്തിനായില്ല. സ്വാൻസിയയിലേക്കുള്ള സാഞ്ചസിന്റെ ലോൺ ഡീലും താരത്തിന് തിരിച്ചടിയായി. കഴിഞ്ഞ സീസണിൽ 24 മത്സരത്തിൽ കളിച്ച സാഞ്ചസ് 6 മത്സരങ്ങളിൽ മാത്രമാണ് സ്റ്റാർട്ട് ചെയ്തത്.

Advertisement