20 മിനുട്ടിൽ 3 ഗോളുകൾ, വമ്പൻ തിരിച്ചുവരവുമായി ഡോർട്ട്മുണ്ട്

- Advertisement -

ബുണ്ടസ് ലീഗയിൽ തുടർച്ചയായ രണ്ടാം വരവുമായി ബൊറുസിയ ഡോർട്ട്മുണ്ട്. എഫ്സി കൊളോണിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഡോർട്ട്മുണ്ട് പരാജയപ്പെടുത്തിയത്. 70 മിനുട്ട് വരെ ഒരു ഗോളിന് പിന്നിട്ട് നിന്ന ഡോർട്ട്മുണ്ട് വമ്പൻ തിരിച്ച് വരവാണ് നടത്തിയത്. അവസാന 20‌മിനുട്ടിൽ 3 ഗോളുകളടിച്ച് ഡോർട്ട്മുണ്ട് ജയം സ്വന്തമാക്കുകയായിരുന്നു.

29 ആം മിനുട്ടിൽ ഡൊമിനിക്ക് ഡ്രെക്സ്ലാറാണ് കൊളോണിന് വേണ്ടി മത്സരത്തിലെ ആദ്യ ഗോൾ അടിച്ചത്. അന്റണി മോഡസ്റ്റെയിലൂടെ ബില്ലി ഗോട്ട്സ് ലീഡുയർത്തുമെന്ന് തോന്നിച്ചെങ്കിലും ഓഫ്സൈടായതിനാൽ ഗോൾ അനുവദിച്ചില്ല. 70ആം മിനുട്ടിൽ റോബൻ സ്റ്റൈൽ ഗോളിലൂടെ ജേഡൻ സാഞ്ചോ ഡോർട്ട്മുണ്ടിന് സമനില നൽകി. കൊളോണിന്റെ പ്രതിരോധത്തെ കീറി മുറിച്ചായിരുന്നു സാഞ്ചോയുടെ വീക്ക് ഫൂട്ടിൽ പിറന്ന ഗോൾ. ബെഞ്ചിൽ നിന്നും വന്ന ഹക്കിമി ഹെഡ്ഡറിലൂടെ 86ആം മിനുട്ടിൽ ഡോർട്ട്മുണ്ടിന്റെ ലീഡുയർത്തി. മത്സരം അവസാനിക്കാനിരിക്കെ പാക്കോ അൽക്കാസറുടെ ഗോളിലൂടെ ഡോർട്ട്മുണ്ട് 3-1ന്റെ ജയമുറപ്പിച്ചു.

Advertisement