റെനാറ്റോ സാഞ്ചസും ഇനി റോമയിൽ

Newsroom

Picsart 23 08 14 23 01 49 051
Download the Fanport app now!
Appstore Badge
Google Play Badge 1

പിഎസ്ജിയിൽ നിന്ന് ഒരു മിഡ്ഫീൽഡറെ കൂടെ റോമ സ്വന്തമാക്കുന്നു. റെനാറ്റോ സാഞ്ചസിനെ സ്വന്തമാക്കാനുള്ള റോമ ശ്രമം വിജയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. ലോൺ കരാറിൽ ആകും റോമയിലേക്ക് താരം എത്തുക. സീസൺ അവസാനം 11 മില്യൺ നൽകിയാൽ പോർച്ചുഗീസ് താരത്തെ റോമക്ക് സ്വന്തമാക്കാനും ആകും. റോമ പി എസ് ജിയുടെ പരെദസിനെയും സ്വന്തമാക്കിയിട്ടുണ്ട്.

റോമ 23 07 31 10 50 10 096

ജോസെ മൗറീഞ്ഞോയുടെ ഈ ട്രാൻസ്ഫർ വിൻഡോയിൽ മധ്യനിരയിലേക്കുള്ള പ്രധാന ടാർഗറ്റ് ആയിരുന്നു സാഞ്ചസ്. ജപ്പാനിലെ പി എസ് ജിയുടെ പ്രീസീസണുള്ള പരിശീലനത്തിൽ നിന്ന് സാഞ്ചെസിനെ പി എസ് ജി ഒഴിവാക്കിയിരുന്നു.

ഒരു സീസൺ മുമ്പ് ലില്ലെയിൽ നിന്നാണ് സാഞ്ചസ് പി എസ് ജിയിൽ എത്തിയത്. മുമ്പ് ബെൻഫിക്കയിൽ നിന്നും റെക്കോർഡ് തുകക്ക് ബയേണിൽ എത്തിയ താരം പിന്നീട് ഫോം കണ്ടെത്താൻ ബുദ്ധിമുട്ടിയതോടെ ലോണിൽ പല ക്ലബുകളിലേക്കും പോയി. അവസാനമാണ് ലില്ലേയിലേക്ക് ചേക്കേറിയത്. അവിടെ അദ്ദേഹം ഫോം വീണ്ടും കണ്ടെത്തി. പത്ത് വർഷത്തെ ഇടവേളക്ക് ശേഷം ലില്ലേയെ ഫ്രഞ്ച് ചാമ്പ്യന്മാരാവാൻ സാഞ്ചസ് സഹായിച്ചിരുന്നു.