മൊണാക്കോയുടെ യുവ മിഡ്ഫീൽഡറിലേക്ക് ശ്രദ്ധ തിരിച്ച് റയൽ മാഡ്രിഡ്

Img 20220524 211450

റയൽ മാഡ്രിഡ് എമ്പപ്പെയ്ക്കായുള്ള ശ്രമങ്ങൾ അവസാനിപ്പിച്ചതോടെ മറ്റു താരങ്ങളെ ടീമിൽ എത്തിക്കാനുള്ള പണി തുടങ്ങി. മൊണാക്കോയുടെ യുവ മിഡ്ഫീൽഡർ ഔറലിൻ ചൗമെനി ആണ് റയൽ മാഡ്രിഡിലേക്ക് അടുക്കുന്നത്. 22കാരനായ താരം റയൽ മാഡ്രിഡിന്റെ വലിയ ആരാധകൻ ആണ്. യൂറോപ്പിലെ പല ക്ലബുകളുൻ താരത്തിനായി ശ്രമിക്കുന്നുണ്ട് എങ്കിലും റയലിലേക്ക് പോകാൻ ആണ് താരം ആഗ്രഹിക്കുന്നത്.

റയൽ മാഡ്രിഡ് ഉടൻ തന്നെ താരവുമായി ചർച്ചകൾ ആരംഭിക്കും എന്ന് ഫബ്രിസിയോ പറയുന്നു. മുൻ ബോർഡക്സ് താരമായ ചൗമെനി അവസാന രണ്ട് സീസണുകളായി മൊണാക്കോയ്ക്ക് ഒപ്പം ഉണ്ട്. ഫ്രഞ്ച് ലീഗിലെ ഏറ്റവും മികച്ച മിഡ്ഫീൽഡറായാണ് താരത്തെ ഇപ്പോൾ കണക്കാക്കുന്നത്. മൊണാക്കോയ്ക്ക് വേണ്ടി 95 മത്സരങ്ങൾ ഇതുവരെ കളിച്ചിട്ടുണ്ട്. ഫ്രഞ്ച് ദേശീയ ടീമിന്റെയും ഭാഗമാണ് ചൗമെനി.

Previous articleനേഷൻസ് കപ്പിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു, ബോവനും ജസ്റ്റിനും ആദ്യമായി ഇംഗ്ലണ്ട് ടീമിൽ
Next articleഗോകുലം കൈവിട്ടത് എ ടി കെ മോഹൻ ബഗാൻ നേടി, എ എഫ് സി കപ്പ് ഇന്റർ സോൺ സെമി ഫൈനലിലേക്ക് മുന്നേറി