Picsart 23 07 18 23 07 17 851

ഹൊയ്ലുണ്ടുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് കരാർ ധാരണയിൽ എത്തി

മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റലാന്റ യുവതാരം റാസ്മസ് ഹൊയ്ലുണ്ടുമായി കരാർ ധാരണയിൽ എത്തി. മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടൻ തന്നെ അറ്റലാന്റയ്ക്ക് മുന്നിൽ അവരുടെ ബിഡ് സമർപ്പിക്കും. 55 മില്യൺ വരുന്ന ബിഡ് ആകും യുണൈറ്റഡ് സമർപ്പിക്കുന്നത്‌. അറ്റലാന്റയ്ക്ക് താരങ്ങളെ പകരം നൽകാനും മാഞ്ചസ്റ്റർ യുണൈറ്റഡ് തയ്യാറാണ്‌.

എന്നാൽ പകരം താരങ്ങളെ വേണ്ട എന്നും 70 മില്യൺ വേണം എന്നുമാണ് അറ്റലാന്റ ആവശ്യപ്പെടുന്നത്‌. പി എസ് ജിയും താരത്തിനായി രംഗത്ത് ഉണ്ടെങ്കിലും പെട്ടെന്ന് തന്നെ മാഞ്ചസ്റ്റർ യുണൈറ്റഡ് അറ്റലാന്റയുമായി ട്രാൻസ്ഫർ ഫീയിൽ ധാരണയാകും എന്നും പ്രതീക്ഷിക്കുന്നു.

20-കാരന് ആയ റാസ്മസ് ഹൊയ്ലുണ്ടിന് ഇറ്റലിയിൽ അവസാന സീസൺ ഒരു മികച്ച അരങ്ങേറ്റ സീസൺ ആയിരുന്നു. ഈ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും ഹൊയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ കഴിഞ്ഞ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടിയിരുന്നു. ഇതിൽ 19 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ.

ഡെൻമാർക്കിനായി അഞ്ച് ഗോളുകളും താരം നേടി. എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് 2022-ൽ 15 മില്യൺ ഡോളറിനായിരുന്നു അറ്റലാന്റ ഹൊയ്ലുണ്ടിനെ സ്വന്തനാക്കിയത്‌. 2027 ജൂൺ വരെ താരത്തിന് അറ്റലാന്റയിൽ കരാർ ഉണ്ട്‌. മാഞ്ചസ്റ്റർ യുണൈറ്റഡ് കഴിഞ്ഞ സീസണിൽ ഒരു സ്ട്രൈക്കർ ഇല്ലാത്തതിനാൽ ഏറെ പ്രയാസപ്പെട്ടിരുന്നു. അതിനിരു അവസാനം ഹൊയ്ലുണ്ടിന്റെ വരവിലൂടെ സാധിക്കും.

Exit mobile version