Picsart 23 07 18 23 17 04 645

പേസ് അറ്റാക്ക് മാത്രമായി ഓസ്ട്രേലിയ നാലാം ടെസ്റ്റിന് ഇറങ്ങും

മാഞ്ചസ്റ്ററിൽ നടക്കുന്ന നാലാം ആഷസ് ടെസ്റ്റിനുള്ള ടീമിൽ മാറ്റങ്ങൾ വരുത്തുമെന്ന് ഓസ്ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സ്ഥിരീകരിച്ചു. ആഷസ് പരമ്പരയിലെ നിർണായകമായ നാലാം ടെസ്റ്റിൽ ഓൾഔട്ട് പേസ് ആക്രമണവുമായാകും ഓസ്‌ട്രേലിയ ഇറങ്ങുക.

ജോഷ് ഹേസിൽവുഡ് ആദ്യ ഇലവനിലേക്ക് മടങ്ങിവരുമെന്ന് കമ്മിൻസ് സ്ഥിരീകരിച്ചു, സ്കോട്ട് ബൊലാൻഡ് ആകും പുറത്ത് പോവുക. കാമറൂൺ ഗ്രീൻ ടോഡ് മർഫിക്ക് പകരവും ടീമിൽ എത്തും. മിച്ചൽ മാർഷ് ഇലവനിൽ സ്ഥാനം നിലനിർത്തി.

കമ്മിൻസ്, മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ് എന്നിവർ പേസ് അറ്റാക്ക് നയിക്കും, മാർഷും ഗ്രീനും അവരെ പിന്തുണക്കും. സ്റ്റീവ് സ്മിത്ത്, മാർനസ് ലാബുഷാഗ്നെ, ട്രാവിസ് ഹെഡ് എന്നിവർ പാർട്ട് ടൈം സ്പിന്നർമാരയും ടീമിലുണ്ട്.

Australia XI for the fourth Test: David Warner, Usman Khawaja, Marnus Labuschagne, Steve Smith, Travis Head, Mitchell Marsh, Cameron Green, Alex Carey (wk), Mitchell Starc, Pat Cummins (c), Josh Hazlewood

Exit mobile version