Picsart 23 06 01 17 09 48 876

യുവ സ്ട്രൈക്കർ റാസ്മസ് ഹൊയ്ലുണ്ടിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ചർച്ച

അറ്റലാന്റ യുവതാരം റാസ്മസ് ഹൊയ്ലുണ്ടിനെ സ്വന്തമാക്കാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് ശ്രനിക്കുന്നു. ഒരു പുതിയ സ്ട്രൈക്കറെ തേടിയുള്ള യുണൈറ്റഡ് അന്വേഷം ഇപ്പോൾ ഡാനിഷ് യുവതാരത്തിൽ എത്തി നിൽക്കുകയാണ്‌. ഹൊയ്ലുണ്ടുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകൻ ടെൻ ഹാഗ് ഇതിനകം ചർച്ചകൾ നടത്തിയിട്ടുണ്ട്‌.

20-കാരന് ഇറ്റലിയിൽ ഇത് ഒരു മികച്ച അരങ്ങേറ്റ സീസൺ ആയിരുന്നു. ഈ വർഷം ഡെന്മാർക്ക് ദേശീയ ടീമിനായും ഹിയ്ലുണ്ട് അരങ്ങേറ്റം കുറിച്ചു. ഈ സീശാണീൾ 33 മത്സരങ്ങളിൽ നിന്ന് ഒമ്പത് ഗോളുകളും നാല് അസിസ്റ്റുകളും താരം അറ്റലാന്റയ്ക്ക് ആയി നേടി. ഇതിൽ 19 മത്സരങ്ങളിൽ മാത്രമെ താരം സ്റ്റാർടിംഗ് ഇലവനിൽ ഉണ്ടായിരുന്നുള്ളൂ.

ഡെൻമാർക്കിനായി അഞ്ച് ഗോളുകളും താരം നേടി. എഫ്‌സി കോപ്പൻഹേഗനിൽ നിന്ന് 2022-ൽ 15 മില്യൺ ഡോളറിനായിരുന്നു അറ്റലാന്റ ഹൊയ്ലുണ്ടിനെ സ്വന്തനാക്കിയത്‌. 2027 ജൂൺ വരെ താരത്തിന് അറ്റലാന്റയിൽ കരാർ ഉണ്ട്‌. 50 മില്യൺ നൽകിയാൽ താരത്തെ അറ്റലാന്റ വിട്ടുകൊടുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്‌

Exit mobile version