മുൻ ബ്രസീലിയൻ ഇന്റർനാഷണൽ മിഡ്ഫീൽഡർ റാഫിന സ്പാനിഷ് ക്ലബ് റയൽ സോസിഡാഡിൽ ചേർന്നും. പി എസ് ജി താരമായിരുന്ന റാഫിന ലോണിൽ സോസിഡാഡിൽ ചേർന്നതായി പാരീസ് സെന്റ് ജെർമെയ്ൻ അറിയിച്ചു. റയൽ സോസിഡാഡ് റഫീന ക്ലബിൽ 17ആം നമ്പർ ധരിക്കും എന്നും അറിയിച്ചു. 28 കാരനായ താരം മുൻ ബാഴ്‌സലോണ, ഇന്റർ മിലാൻ താരം കൂടിയാണ്. 2020 ഒക്ടോബറിൽ പി എസ് ജിയിൽ ചേർന്നതിനു ശേഷം 39 മത്സരങ്ങൾ കളിച്ചിട്ടുണ്ട്.