പെഡ്രോ പൊറോ ഇനി സ്പർസിന്റെ താരം

Newsroom

Picsart 23 01 29 01 56 47 778
Download the Fanport app now!
Appstore Badge
Google Play Badge 1

സ്പോർടിംഗ് താരം പെഡ്രോ പോറോയെ സ്പർസ് സ്വന്തമാക്കി. പെഡ്രോ പോറോക്ക് വേണ്ടിയുള്ള സ്പർസ് ചർച്ചകൾ വിജയം കണ്ടതായി ഫബ്രിസിയോ റൊമാനോ റിപ്പോർട്ട് ചെയ്യുന്നു. 24 മണിക്കൂറിനുള്ളിൽ പോറോ ലണ്ടണിൽ എത്തും എന്നും 2028വരെയുള്ള കരാർ താരം ഒപ്പുവെക്കും എന്നും പോറോ പറഞ്ഞു.

നാല്പത്തിയഞ്ചു മില്യൺ യൂറോക്ക് അടുത്ത് സ്പർസ് സ്പോർടിംഗിന് നൽകി എന്നാണ് റിപ്പോർട്ടുകൾ. ജിറോണയിലെ മികച്ച പ്രകടനത്തോടെ 2019ൽ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയ പൊറോ തുടർന്ന് ലോണിൽ പോവുകയായിരുന്നു. 2020 മുതൽ സ്പോർട്ടിങ് നിരയിൽ ഉണ്ട്. ഇത്തവണ സീസണിൽ ഒരു ഗോളും അഞ്ച് അസിസ്റ്റുമായി മികച്ച ഫോമിലാണ് പൊറോ. ആകെ തൊണ്ണൂറോളം മത്സരങ്ങളിൽ നിന്നും പതിനൊന്ന് ഗോളും പത്തൊൻപത് അസിസ്റ്റും സ്പോർട്ടിങ് ജേഴ്‌സിയിൽ കുറിച്ചിട്ടുണ്ട്. റൈറ്റ് ബാക്ക് ആയും വിങ് ബാക്ക് ആയും ഒരു പോലെ തിളങ്ങാൻ കഴിയുന്ന താരത്തെ കോന്റെയുടെ പദ്ധതികൾ ഇണങ്ങുന്ന താരമായാണ് ടോട്ടനം വിലയിരുത്തുന്നത്.